ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൽപ്പറ്റ: മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. രണ്ട് തവണയുണ്ടായ ഉരുൾപ്പൊട്ടലിൽ ഇതുവരെ 23 പേരുടെ മൃതദേഹം കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രദേശത്തെ നിരവധി വീടുകൾ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളാർമല സ്‌കൂൾ പൂർണമായും തകർന്നിട്ടുണ്ട്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.

വയനാട്ടിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാദൗത്യത്തിനുള്ള ഹെലികോ പ്‌റ്ററുകള്‍ക്ക് ലാന്‍ഡ് ചെയ്യാനായില്ല. ഇതേ തുടര്‍ന്ന് ഇവയെ കോഴിക്കോട്ടേക്ക് വഴിതിരിച്ച് വിട്ടു. 40ഓളം കുടുംബങ്ങളെയാണ് ഉരുൾപ്പൊട്ടൽ ബാധിച്ചത്. അഗ്നിരക്ഷാ സേനയും, എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. 2019ൽ ഉരുൾപ്പൊട്ടിയ പുത്തുമലയ്ക്ക് സമീപമാണ് മുണ്ടക്കൈ. വലിയ ശബ്ദത്തോടെ ഉരുൾപ്പൊട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്.
ഒഡിഷയില്‍ നിന്നെത്തിയ ഡോക്‌ടറെ കാണാതായി
സ്ഥലത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിക്കും.
വെള്ളരിമലയിലാണ് ഉരുള്‍ പൊട്ടിയതെന്ന് തിരിച്ചറിഞ്ഞു. 200 മീറ്ററകലേക്ക് മണ്ണും മലവെള്ളവും കുതിച്ചെത്തി.
