Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അനുസരിച്ചല്ല തീരുമാനം; റവാഡയെ നിയമിച്ചത് ഭരഘടനാപരമായി: എം വി ഗോവിന്ദന്‍


കൊച്ചി: റവാഡ ചന്ദ്രശേഖറെ ഡിജിപിയായി നിയമിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ കര്‍ത്തവ്യമാണ് നിര്‍വഹിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് ഡിജിപിയെ തീരുമാനിക്കേണ്ടത്. അല്ലാതെ പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അനുസരിച്ചല്ല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിഎസ്സി പോലെ സ്വതന്ത്രമായ ഒരു ഏജന്‍സിയാണ് യുപിഎസ്സി. അവരാണ് ഡിജിപി സ്ഥാനത്തേക്കുള്ള മൂന്നാളുടെ പേര് നല്‍കിയത്. അതില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേക്ക് ഒരാളെ തീരുമാനിക്കേണ്ടത്. ആ ഭരണഘടനാപരമായ കര്‍ത്തവ്യമാണ് മന്ത്രിസഭ ഇപ്പോള്‍ നിര്‍വഹിച്ചിരിക്കു ന്നതും. അതിന്റെ ഭാഗമായുള്ള പ്രശ്നങ്ങള്‍ ചിലര്‍ ഇപ്പോള്‍ ബോധപൂര്‍വം ഉണ്ടാക്കാന്‍ ശ്രമിക്കുകയാ ണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

കൂത്തുപറമ്പില്‍ ഞങ്ങളുടെ അഞ്ച് സഖാക്കളെ കൊലപ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണ്. കെ കരുണാകരന്റെ ഭരണകാലത്താണ് അത് സംഭവിച്ചത്. ഈ കാലങ്ങളില്‍ നിലവില്‍ വന്ന യുഡിഎഫ് സംവിധാനങ്ങളാണ് സിപിഎമ്മിനും ഇടതുപക്ഷത്തിനും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും എതിരെ മൃഗീയമായ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നടത്തിയിട്ടുള്ളത്. കൂത്തുപറമ്പിലും അത് തന്നെയാണ് സംഭവിച്ചത്. കൂത്തുപറമ്പില്‍ വെടിവെപ്പിനും ലാത്തി ചാര്‍ജിനുമൊക്കെ നേതൃത്വം നല്‍കിയത് ടി ടി ആന്റണിയും ഹക്കീം ബത്തേരിയുമാണ്. റവാഡ കേസില്‍ പ്രതിയായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അന്വേഷണ കമ്മീഷനും കോടതിയുമുള്‍പ്പെടെ അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കിയതാണ്’- എം വി ഗോവിന്ദന്‍ പറഞ്ഞു.


Read Previous

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസ്; നടി മിനു മുനീര്‍ അറസ്റ്റില്‍

Read Next

എടിഎം ഫീസ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ വരെ വന്‍ മാറ്റം; പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍, കൂടുതല്‍ അറിയാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »