Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സര്‍ക്കാരിന്‍റെ നല്ല പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷവും ചില മാധ്യമങ്ങളും വിവാദമാക്കുന്നു; എ എം ആരിഫ് എം പി, മൈത്രി കേരളീയം 2023 നവംബര്‍ 10 വെള്ളിയാഴ്ച റിയാദില്‍.


റിയാദ്: കേരള സര്‍ക്കാര്‍ കൊണ്ടുവരുന്ന പല പദ്ധതികളും അനാവിശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പ്രതിപക്ഷത്തോടൊപ്പം ചില മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും കേരളീയം പോലുള്ള പരിപാടികള്‍ നാടിന്റെ കലാസാംസ്കാരികപാരമ്പര്യവും കേരളത്തിന്‍റെ വിഭവ സമ്പത്തും ലോകരാജ്യങ്ങളെ പരിചയപെടുത്തുക വഴി കേരളത്തിന്‍റെ വികസനത്തിന് വലിയമുതല്‍ക്കൂട്ട് ആകുന്ന നല്ലൊരു പ്രവര്‍ത്തനമാണ് കേരളപിറവിദിനത്തില്‍ സംഘടിപ്പിച്ച കേരളീയമെന്നും വരും വര്‍ഷങ്ങളിലും ഇത്തരം പരിപാടികള്‍ നടത്തുമെന്ന സര്‍ക്കാരിന്‍റെ തിരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആലപ്പുഴ എം പി എ എം ആരിഫ് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു,

എ എം ആരിഫ് എം പി റിയാദില്‍ മൈത്രി കൂട്ടായ്മക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.

നിലവിലെ രാഷ്ട്രിയ സാഹചര്യങ്ങളെകുറിച്ചും ഇസ്രെയില്‍.ഹമാസ് യുദ്ധത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു, പലസ്തിന്‍ജനതക്കുള്ള പിന്തുണ ആവര്‍ത്തിക്കുകയും, ഇപ്പോള്‍ നടക്കുന്ന പോരാട്ടത്തില്‍ യഥാര്‍ത്ഥവശം ചൂണ്ടികാണിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറിജനറല്‍ ആന്റണിയോ ഗുട്ടാറാസ്‌ പറഞ്ഞ അതെ അഭിപ്രായമാണ് തനിക്കും ഉള്ളതെന്നും എം പി വക്തമാക്കി, തന്‍റെ പാര്‍ലിമെന്റ് മണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്ന കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അതിയായസന്തോഷമുണ്ടെന്നും, തന്‍റെ സന്ദര്‍ശന വേളയില്‍ കൂട്ടായ്മ ഭാരവാഹികള്‍ ശ്രദ്ധയില്‍പെടുത്തിയ ഒരു വിഷയം റിയാദ് –തിരുവനന്തപുരം റൂട്ടില്‍ നേരിട്ടുള്ള വിമാനസര്‍വീസ് ഇല്ലാത്ത വിഷയം ഉടന്‍ തന്നെ വ്യാമയാന മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയകാര്യം ലെറ്റര്‍ സഹിതം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കാണിക്കുകയുണ്ടായി, ഇതുമായി ബന്ധപെട്ട് പാര്‍ലിമെന്റ് കൂടുന്ന സമയത്ത് ഫോളോപ്പ് ചെയ്യുമെന്നും ഉറപ്പുനല്‍കി, അംബാസിഡറുമായി കൂടികാഴ്ച നടത്താന്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയാദിലെ കരുനാഗപള്ളി നിവാസികളുടെ കൂട്ടായ്മയായ മൈത്രികൂട്ടായ്മയുടെ പതിനെട്ടാമത് വാര്‍ഷികആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള കേരളീയം 2023 പരിപാടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് അദ്ദേഹം റിയാദില്‍ എത്തിയത്, നവംബര്‍ 10 വെള്ളിയാഴ്ച വൈകീട്ട് ഏഴുമുതല്‍ ബത്തയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുകയെന്നും റിയാദിലെ കലാകാരന്മാര്‍ ഒരുക്കുന്ന ഗാനമേള, വിവിധ കലാപരിപാടികള്‍, ന്യത്തന്യത്ത്യങ്ങള്‍ എന്നിവ ചടങ്ങിന് കൊഴുപേകുമെന്ന് ഭാരവാഹികള്‍ വെക്തമാക്കി

മീഡിയ ഫോറത്തിലെത്തിയ എ എം ആരിഫ് എം പിയെ ബൊക്ക നല്‍കി സ്വീകരിക്കുന്നു

2005ല്‍ രൂപീകരിച്ച മൈത്രി’ ജീവകാരുണ്യ പ്രവര്‍നങ്ങളില്‍ ഊന്നി പ്രവര്ത്തിക്കുന്ന സംഘടനയാണ് ഇതിനോടകം ആലംബഹീനരും രോഗികളും പാവപ്പെട്ടവരുമായ നിരവധി പേര്ക്ക് ആശ്വാസം പകരാന്‍ കഴിഞ്ഞതായും മൈത്രി കരുനാഗപ്പള്ളി പ്രാദേശിക കൂട്ടായ്മയാണെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം, ദേശ, ഭാഷ വ്യത്യാസമില്ലാതെ എല്ലാ ആളുകള്‍ക്കും ലഭിച്ചിട്ടുണ്ടെന്നും ഇതുവരെ രണ്ടര കോടി രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്ന് ഭാരാവാഹികള്‍ പറഞ്ഞു

വാര്‍ത്താസമ്മേളനത്തിലല്‍ എ എം ആരിഫ് എം പി , മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട് , പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത്, ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍ , പ്രോഗ്രാം കണ്‍വീനറും അഡ്വൈസറി ബോര്‍ഡ്‌ ചെയര്‍മാനുമായ ഷംനാദ് കരുനാഗപ്പള്ളി, ട്രെഷറര്‍ സാദിഖ് , ജീവകാരുണ്യ കണ്‍വീനര്‍ അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുത്തു.


Read Previous

സെക്രട്ടേറിയറ്റിന് വ്യാജ ബോംബ് ഭീഷണി; വ്യാപക പരിശോധന; വിളിച്ചയാളെ കണ്ടെത്തി

Read Next

സൗദിയുടെ പരിവർത്തനത്തിൽ ലുലു ഗ്രൂപ്പ് വഹിക്കുന്ന പങ്ക് പ്രശംസനീയം: മദീന ഗവർണർ; സൗദി ലുലുവിന്‍റെ 34മത്തെ ഹൈപ്പർ മാർക്കറ്റ് യാമ്പുവില്‍ പ്രവർത്തനമാരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »