Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദിൽ പ്രവർത്തനം ആരംഭിച്ചു , അംഗ രാജ്യങ്ങൾ ലോക ജല ചാർട്ടറിൽ ഒപ്പുവെച്ചു


റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദിൽ പ്രവർത്തനം ആരംഭിച്ചു. അംഗ രാജ്യങ്ങൾ ലോക ജല ചാർട്ടറിൽ ഒപ്പുവെച്ചു. റിയാദിലാണ് ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. ഇതോടെ അന്തർദേശീയ പങ്കാളിത്തത്തോടെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് സൗദിയിൽ തുടക്കം കുറിച്ചു. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്ത പരിപാടിയിൽ പ്രാദേശികവും അന്തർദേശീയവുമായ വിപുലമായ പങ്കാളിത്തം ഉണ്ടായി. അന്താരാഷ്ട്ര ജല സംഘടനയിൽ ചേരുന്നതിനുള്ള ചാർട്ടറിൽ അംഗരാജ്യങ്ങൾ ഒപ്പുവെച്ചു.

ആഗോള ജല പ്രശ്നങ്ങൾ സമഗ്രമായ രീതിയിൽ പരിഹരിക്കുന്നതിൽ അന്താരാഷ്ട്ര ജല സംഘടനയുടെ പ്രാധാന്യവും പൊതുലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും കൈവരിക്കുന്നതിനും കൂട്ടായ നടപടിയുടെ ആവശ്യകതയും വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു. അടുത്ത അഞ്ച് വർഷത്തേക്ക് സാമ്പത്തികവും ലോജിസ്റ്റിക്കൽ പിന്തുണയും നൽകി സംഘടനയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സൗദി പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു.

ചടങ്ങിൽ ലോക ജല സംഘടനയുടെ സ്ഥാപക രാജ്യങ്ങളായ സൗദി, കുവൈത്ത്, ഖത്തർ, സ്പെയിൻ, ഗ്രീസ്, സെനഗൽ, പാകിസ്ഥാൻ, മൗറിതാനിയ പ്രതിനിധികൾ പങ്കെടുക്കുകയും ചാർട്ടറിൽ ഒപ്പു വെക്കുകയും ചെയ്തു. ചടങ്ങിൽ സംഘടനയുടെ ലക്ഷ്യങ്ങളും മുൻഗണനകളും വിശദീകരിക്കുന്ന ഒരു ദൃശ്യാവതരണവും നടന്നു. 2023 സെപ്റ്റംബറിലാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ റിയാദ് ആസ്ഥാനമായി സൗദി അറേബ്യ ലോക ജല സംഘടന സ്ഥാപിച്ചതായി പ്രഖ്യാപിച്ചത്.


Read Previous

കുവൈത്തിനെ നടുക്കി വീണ്ടും താമസ കെട്ടിടത്തിൽ തീപിടുത്തം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

Read Next

സൗദിയിലേക്ക് മയക്കുമരുന്ന് കടത്ത്, സ്വീകരിക്കാനെത്തിയത് മൂന്ന് പേർ, കൈയോടെ പൊക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »