ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : കരുതലിന്റെയും സൗഹൃദത്തിന്റെയും സന്ദേശവും ആയി കൊട്ടാരക്കര പ്രവാസി അസോസി യേഷൻ നടത്തിയ റമദാൻ അത്താഴവിരുന്നും പ്രതിഞ്ഞ സദസ്സും ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ശുമേഷി കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ഓഡിറ്റോറി യത്തിൽ വച്ച് നടന്ന അത്താഴവിരുന്നിൽ റിയാദിലെ സാമൂഹ്യ, സാഹിത്യ,രാഷ്ട്രീയ സംഘടനകളിലെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
തുടർന്ന് നടന്ന സാംസ്കാരിക യോഗം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ മാനെജ്മെന്റ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹനാസ് അബ്ദുൾ ജലീൽ ഉത്ഘാടനം ചെയ്തു. തുടർന്ന് നമ്മുടെ നാട് നേരിടുന്ന മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് കിങ് ഫൈസൽ ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ അബ്ദുൽ അസീസ് നിർവഹിച്ചു.
മാതാപിതാക്കൾ കുട്ടികളുമായി സുഹൃത്ത് ബന്ധം നിലനിർത്തണം എന്നും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ദൈനംദിന മാറ്റങ്ങൾ പ്രത്യേകം വീക്ഷിക്കണമെന്നും, സ്കൂളുകളിൽ നിന്നും വരുന്ന കുട്ടിക ളുടെ ബാഗുകൾ പരിശോധിക്കണമെന്നും ഡോക്ടർ പറഞ്ഞു. ലഹരിക്കെതിരെയുള്ള പ്രതിജ്ഞാ വാചകം ഡോക്ടർ ചൊല്ലി കൊടുക്കുകയും എല്ലാവരും അതിൽ ഭാഗമാകുകയും ചെയ്തു.
പ്രസിഡന്റ് അലക്സ് കൊട്ടാരക്കരയുടെ അധ്യക്ഷയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ബിനോയി മത്തായി സ്വാഗതം പറഞ്ഞു. എംബസി ഉദ്യോഗസ്ഥരായ പുഷ്പരാജ്, പ്രിജിത്ത്, ഓ ഐ സി സി നാഷണൽ സെക്രട്ടറി സലീം അർത്തിയിൽ, ഫോർക്ക ജനറൽ കൺവീനർ ഉമ്മർ മുക്കം, മീഡിയ പ്രതിനിധി ജയൻ കൊടുങ്ങല്ലൂർ, ബിഡികെ ചെയർമാൻ ഗഫൂർ കൊയിലാണ്ടി, നവോദയ പ്രസിഡന്റ് സുധീർ കുമ്മിൽ, ജെറോം മാത്യൂസ്, അലക്സാണ്ടർ തങ്കച്ചൻ, ഷൈജു സക്കറിയ, നൗഷാദ് കുന്നിക്കോട്, റിയാദ് ഫസലുദീൻ, ഷൈൻ ദേവ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
2025-2026 വർഷത്തിലെ കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജേക്കബ് വർഗീസ്, ജോസ് വി ജോൺ, അനൂപ് സി നായർ, മുജീബ്, നിസാം കുന്നിക്കോട്, റിജോ, ശ്രീജിത്ത്, തസ്ലിം, വിൽസൺ,ഷാജി, kpa വനിതാ വിഭാഗം എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. വൈസ് പ്രസിഡന്റ് സജുമത്തായി നന്ദി പറഞ്ഞു.
