Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അശ്ലീല ആംഗ്യം പിന്‍സീറ്റിലിരുന്നാല്‍ കാണാം; യദു-മേയർ തർക്കത്തിൽ ഡ്രൈവർക്കെതിരേ തെളിവുണ്ടെന്ന്‍,പോലീസ്


തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു – മേയർ തർക്കത്തിൽ ഡ്രൈവർക്കെതിരേ തെളിവുണ്ടെന്ന് പോലീസ്. ഡ്രൈവർ ആംഗ്യംകാണിച്ചാൽ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക്കാണാൻ സാധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി. ഡ്രൈവറും – മേയറും തമ്മിലുള്ള കേസിനാസ്പദമായ സംഭവം പുനരാവിഷ്കരിച്ച ശേഷമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പട്ടം മുതൽപാളയം വരെ ബസും കാറു ഓടിച്ചായിരുന്നു സംഭവം പുനഃരാവിഷ്കരിച്ചത്. ഡ്രൈവർ യദുവിനെതിരേ ഉടൻ കുറ്റപത്രം സമർപ്പിക്കും.

വാഹനമോടിച്ചുകൊണ്ടിരിക്കുന്ന ബസിന്റെ ഡ്രൈവർ ഏതെങ്കിലും തരത്തിൽ മുഖം കൊണ്ടോ കൈ കൊണ്ടോ ആംഗ്യം കാണിച്ചാൽ മുമ്പിൽ പോകുന്ന കാറിന്റെ പിൻസീറ്റിലിരിക്കുന്നവർക്ക് അത് കാണാൻ കഴിയും എന്നതായിരുന്നു മേയർ – കെ.എസ്.ആർ.ടി.സി. ഡ്രൈവർ തർക്കത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നത്. ഇത് തെളിയിക്കാൻ സാക്ഷികളോ മറ്റു തെളിവുകളോ പോലീസിന്റെ പക്കൽ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് ബസിനുള്ളിലെ സി.സി.ടി.വി. ദൃശ്യങ്ങളായിരുന്നു. എന്നാൽ ഇത് നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് പോലീസിന്റെ മുമ്പിലുള്ള ഏക പോംവഴി നേരിട്ട് പരിശോധിക്കുക എന്നതായിരുന്നു. തുടർന്നായിരുന്നു സംഭവം പോലീസ് പുനരാവിഷ്കരിച്ചത്.

ബസിനകത്തിരുന്ന് ഡ്രൈവർ ഏത് ആംഗ്യം കാണിച്ചാലും മുമ്പിൽ പോകുന്ന വാഗനർ കാറിന്റെ ബാക്ക് സീറ്റിൽ ഇരിക്കുന്നവർക്ക് കാണാൻ കഴിയും എന്നാണ് പോലീസിന്റെ കണ്ടെത്തൽ. മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ എടുത്ത കേസ് നിലനില്കുമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷണം തെളിവായി വെച്ച് കേസിന്റെ അന്വേഷണത്തിലെ കുറ്റപത്രം ഉടൻ സമർപ്പിക്കും.

മേയർ – കെ.എസ്.ആർ.ടി.സി. ഡ്രൈവർ തർക്കത്തിൽ മൂന്ന് കേസായിരുന്നു എടുത്തിരുന്നത്. അന്വഷണത്തിന്റെ അവസാനഘട്ടത്തിലെത്തിയ മേയറുടെ പരാതി, ബസ് ഡ്രൈവർ യദു മേയർ ആര്യാ രാജേന്ദ്രനെതിരേ നൽകിയ പരാതി, ബസിലെ സി.സി.ടി.വി. കാണാതായതിലെ പരാതി എന്നിങ്ങനെയാണ് അത്.


Read Previous

വോട്ട് വിവരങ്ങള്‍ മൂന്ന് വര്‍ഷമെങ്കിലും സൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണം’: സുപ്രീം കോടതിയോട് കപില്‍ സിബല്‍

Read Next

ഡ്രൈവിങ് ടെസ്റ്റ്; ഇനി, ഗ്രൗണ്ടില്‍ അപേക്ഷകരും ഉദ്യോഗസ്ഥരും മാത്രം പ്രവേശിച്ചാല്‍ മതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »