Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളിദിനം 2024’ സംഘാടക സമിതി ഓഫീസ് തുറന്നു


റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 23-ആം വാർഷികാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംഘാടക സമിതി ഓഫിസ് തുറന്ന് പ്രവർത്തനം ആരംഭിച്ചു. സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ കൂട്ടായി അധ്യക്ഷനായ ചടങ്ങിൽ കേളി കേന്ദ്ര രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി ഗീവർഗ്ഗീസ് ഇടിചാണ്ടി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.

കേളിദിനം 2024’ഓഫീസ് ഉദ്ഘാടനം കേളി കേന്ദ്ര രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി ഗീവർഗ്ഗീസ് ഇടിചാണ്ടി നിർവഹിക്കുന്നു

2001 ജനുവരി 1 ന് രൂപം കൊണ്ട കേളി, കഴിഞ്ഞ 23 വർഷംകൊണ്ട് റിയാദിലെ സാമൂഹിക, സാംസ്കാരിക, കായിക, ജീവകാരുണ്യ മേഖലകളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചത്. മൂന്ന് വർഷത്തോളം ജയിലിൽ കഴിയേണ്ടിവന്ന നിരപരാധികളായ രണ്ട് ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കി നാട്ടിലെത്തിക്കാൻ കഴിഞ്ഞതും, 31 വർഷത്തോളം നാട്ടിൽ പോകാതെ അവശനായ കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാൻ കഴിഞ്ഞതും, ആയിരത്തിൽപരം യൂണിറ്റ് രക്തം ദാനം ചെയ്ത് ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതും ഈ ഒരു വർഷത്തെ ജീവകാരണ്യ പ്രവർത്തനങ്ങളിലെ പ്രധാന നേട്ടങ്ങളിൽ ചിലത് മാത്രം. കൂടാതെ പാർശ്വവൽക്കരി ക്കപെട്ടവരെ ചേർത്തു പിടിച്ച് അന്നമൂട്ടുന്നതിന്റെ ഭാഗമായി ‘ഹൃദയ പൂർവ്വം കേളി’ പദ്ധതിയിലൂടെ 40000 പേർക്ക്‌ ഇതിനോടകം ഭക്ഷണവിതരണം നടത്തി.

കേളി ദിനം കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാപരമായ കഴിവുകൾ പ്രകടമാക്കാനുള്ള വേദിയാണ്. പ്രവാസ ജീവിതത്തിന്റെ ഭാഗമായി അടച്ചു വെക്കപ്പെട്ട കഴിവികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവ പ്രകടമാക്കുന്നതിനും അവസരം ഒരുക്കുകയുമാണ് കേളിദിനത്തിന്റെ ലക്ഷ്യം. ബത്ത ഇഷാറ റെയിലിനടുത്ത് പ്രവർത്തനം ആരംഭിച്ച ഓഫീസ് ഉദ്‌ഘാടനചടങ്ങിൽ വിവിധ ഏരിയകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

രക്ഷാധികാരി സമിതി അംഗങ്ങളായ ടി ആർ സുബ്രമണ്യൻ, ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, ജോസഫ് ഷാജി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, വൈസ് പ്രസിഡന്റ്മാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, സംഘാടക സമിതി വൈസ് ചെയർമാൻ റഫീക്ക് പാലത്ത്, ജോയിന്റ് കൺവീനർ അനിരുദ്ധൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സംഘാടക സമിതി കൺവീനർ മധു ബാലുശ്ശേരി സ്വാഗതവും സാമ്പത്തിക കമ്മിറ്റി കൺവീനർ സെൻ ആന്റണി നന്ദിയും പറഞ്ഞു.


Read Previous

ഐ സി എഫ് റിയാദ് – സ്പോർട്ടിവ് സംഘടിപ്പിച്ചു

Read Next

മലേഷ്യയിൽ ആർ എസ്‌ സി രൂപവത്കരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »