Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒഐസിസി സംഘടനാ സംവിധാനം ശക്തമാക്കും: കെപിസിസി സെക്രട്ടറിമാരായ അഡ്വ പഴകുളം മധുവും അഡ്വ പിഎ സലിമും


ജിദ്ദ: സൗദി അറേബ്യയിലെ ഒഐസിസി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെപിസിസി ജന: സെക്രട്ടറിമാരായ അഡ്വ: പഴകുളം മധുവും, അഡ്വ: പി എ സലീമും സൗദി അറേബ്യ യിലെ മൂന്ന് റീജ്യണൽ കമ്മിറ്റി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായി ഒഐസിസി ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “മീറ്റ് വിത്ത് ലീഡേഴ്സ്” നേതൃയോഗ ത്തിൽ അറിയിച്ചു.

നേതൃയോഗത്തിൽ പ്രവർത്തകരുടെ അഭിപ്രായങ്ങൾ ആരായുകയും, സംഘടനാ സംവിധാനം ശക്ത മാക്കുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾക്ക് കെപിസിസി രൂപം നൽകുമെന്ന് നേതാക്കൾ അറിയിച്ചു. ജിദ്ദ റീജ്യണൽ കമ്മറ്റി ഭാരവാഹികളും ഗ്ലോബൽ / നാഷ്ണൽ /ജില്ലാ /ഏരിയാ കമ്മറ്റികളുടെ ഭാരവാഹികളും, ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റിയുടെ പരിധിയിൽപ്പെട്ട ഏരിയാ കമ്മറ്റികളായ മക്ക, മദീന കമ്മറ്റികളുടെ ഭാരവാഹികളും പങ്കെടുത്തു. നാടിനോടും സഹജീവികളോടുമുള്ള പ്രവാസി സമൂഹത്തിന്റെ ആത്മാർഥമായ സേവനങ്ങൾ കെപിസിസി നേതാക്കൾ എടുത്തു പറഞ്ഞു. സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഭാരവാഹികൾ ഉന്നയിച്ച ആവശ്യങ്ങൾ കെപിസിസി പ്രസിഡന്റു മായി കൂടി ആലോചിച്ച് മുന്നോട്ട് പോകുമെന്നും, വിഭാഗീയ പ്രവർത്തനം നടത്തുന്നവർയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജിദ്ദ റീജ്യണൽ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹ മാണെന്നും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കെപിസിസി പൂർണ്ണ പിന്തുണ നൽകുമെന്നും നേതാക്കൾ പറഞ്ഞു.

ചടങ്ങിൽ കെപിസിസി യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രവാസലോ കത്ത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ റീജ്യണൽ കൌൺസിൽ രൂപീ കരിക്കുകയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്ത സാഹചര്യത്തിൽ ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റിയുടെ നിന്നും, സൗദി റീജ്യണൽ കൌൺസിലിലേക്ക് തെരഞ്ഞെടുത്ത ശ്രീമതി സിമി അബ്ദുൽ ഖാദർ, ശ്രീ. നജീബ് വെഞ്ഞാറമൂട്, . സുജു തേവരുപറമ്പിൽ എന്നിവരെ ജനറൽ സെക്രട്ടറിമാർ ഷാൾ അണിയിച്ചു ആദരിച്ചു.

കെപിസിസി യുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസാണ് ഔദ്യോഗിക സംവിധാനമെന്നും പ്രവാസികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുവാൻ പ്രിയദർശിനി പബ്ലിക്കേഷൻസ് സൗദി ചാപ്റ്റർ അവസരമൊരുക്കുമെന്നും പ്രിയദർശിനി പബ്ലിക്കേഷൻസ് വൈ. ചെയർമാൻ അഡ്വ. പഴകുളം മധു പറഞ്ഞു. നേതൃയോഗത്തിൽ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അഡ്വ പിഎ സലീം മറുപടി പറഞ്ഞു.

കെപിസിസി ജന: സെക്രട്ടറിമാരെ റീജ്യണൽ കമ്മിറ്റിക്ക് വേണ്ടി വൈ. പ്രസിഡന്റുമാരായ സഹീർ മഞ്ഞാലിയും രാധാകൃഷ്ണൻ കാവുമ്പായിയും ഷാൾ അണിയിച്ചു. ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷനായ മീറ്റ് വിത് ലീഡേഴ്‌സ് എന്ന പ്രോഗ്രാമിന് ജനറൽ സെക്രട്ടറി ആസാദ് പോരൂർ സ്വാഗതവും ട്രഷറർ ശരീഫ് അറക്കൽ നന്ദി പറയുകയും ചെയ്തു.


Read Previous

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കേളി അനുശോചനം

Read Next

കേളി എം.ടി അനുശോചനം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »