Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിനുള്ളില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി


ലക്‌നൗ: റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിനുള്ളില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ ചൗധരി ചരണ്‍ സിംഗം രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ന്യൂഡല്‍ഹി – ലക്‌നൗ വിമാനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

എഐ 2845 നമ്പര്‍ വിമാനത്തിലെ യാത്രക്കാരെ എല്ലാം ഇറക്കിയ ശേഷമാണ് സീറ്റ് ബെല്‍റ്റ് ധരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ബിഹാര്‍ ഗോപാല്‍ഗഞ്ച് സ്വദേശിയായ ആഷിഫ് ദോലാ അന്‍സാരി (52) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. യാത്രക്കാര്‍ ഭക്ഷണം കഴിച്ചതിന്റെ ട്രേയും വെള്ളക്കുപ്പിയും മാറ്റാനായി ഫ്‌ളൈറ്റ് അറ്റന്‍ഡ് എത്തിയപ്പോഴാണ് ഒരാള്‍ സീറ്റില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനായ ഡോക്ടറാണ് അന്‍സാരി മരിച്ചുവെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവള വക്താവ് ദുഃഖം രേഖപ്പെടുത്തി.

സീറ്റ് ബെല്‍റ്റ് നീക്കം ചെയ്യുകയോ ഭക്ഷണം തൊട്ടുനോക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍വെച്ചുതന്നെ മരണം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. എയര്‍പോര്‍ട്ട് മെഡിക്കല്‍ ടീം യാത്രക്കാരന് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെവെച്ചാണ് മരണം സ്ഥിരീകരിച്ചത്.


Read Previous

ശ​ക്തി​കു​ള​ങ്ങ​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്തു​ ​നി​ന്ന് ​മൂ​ന്ന് ​ല​ക്ഷം​ ​രൂ​പ​യു​ടെ 50​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​യു​വ​തി​ ​പൊ​ലീ​സ് ​പി​ടി​യി​ൽ

Read Next

ട്രെയിനില്‍ ഇനി ലോവര്‍ ബെര്‍ത്ത് എളുപ്പത്തില്‍ എല്ലാവര്‍ക്കും കിട്ടില്ല; റെയില്‍വേയില്‍ മറ്റൊരു മാറ്റം കൂടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »