Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ട സംഭവം; യാത്രക്കാര്‍ക്ക് റീഫണ്ടും വൗച്ചറുകളും പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ


ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനം 30 മണിക്കൂറോളം വൈകിയ സംഭവത്തില്‍ യാത്രക്കാര്‍ക്ക് റീഫണ്ടും വൗച്ചറും നല്‍കുമെന്ന് കമ്പനി. യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ അടുത്ത യാത്രയ്ക്കുള്ള വൗച്ചറാണ് നല്‍കിയത്. ഒപ്പം അധികൃതര്‍ യാത്രക്കാരോട് ക്ഷമാപണം നടത്തുകയും ചെയ്തു.

‘കഴിഞ്ഞ 24 മണിക്കൂര്‍ നിങ്ങള്‍ ഏറെ ബുദ്ധിമുട്ടിയെന്ന് ഞങ്ങള്‍ക്ക് മനസിലായി. യാത്രക്കാരെ എത്രയും വേഗം സുരക്ഷിതമായ ഇടത്തിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അതിന് മുന്‍ഗണന നല്‍കികൊണ്ടായിരുന്നു റഷ്യയിലേക്ക് വിമാനം തിരിച്ചത്. നിങ്ങളുടെ യാത്രാ കൂലി ഞങ്ങള്‍ പൂര്‍ണമായും തിരികെ നല്‍കും’.- എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

സാങ്കേതിക തകരാര്‍ മൂലമാണ് ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ച് വിട്ടത്. റഷ്യയിലെ ക്രാസ്‌നോയാര്‍സ്‌ക അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അടിയന്തിരമായി വിമാനം ലാന്‍ഡ് ചെയ്തത്. 255 യാത്രക്കാരും 19 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലു ണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും എയര്‍ ഇന്ത്യ ഒരുക്കിയിരുന്നു. യാത്രക്കാര്‍ക്ക് ഭക്ഷണം, താമസം, ആവശ്യമായ മെഡിക്കല്‍ സഹായങ്ങള്‍ എന്നിവയും ക്രമീകരിച്ചിരുന്നു.


Read Previous

വന്ദേ മാതരം, ജയ് ഹിന്ദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വേണ്ട’: അംഗങ്ങളുടെ പെരുമാറ്റം ചട്ടം ഓര്‍മിപ്പിച്ച് രാജ്യസഭാ ബുള്ളറ്റിന്‍

Read Next

കേരളത്തിന് വിദേശകാര്യ സെക്രട്ടറി; വിചിത്ര ഉത്തരവുമായി സര്‍ക്കാര്‍, വിമര്‍ശനവുമായി ബിജെപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »