Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളു, ഓരോ അടിക്കും കണക്കുപറയിക്കും.രമേശ് ചെന്നിത്തല


തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ തല്ലിച്ചതച്ച് നരനായാട്ട് നടത്തിയ പോലീസുകാർ ഓരോ അടിക്കും കണക്ക് പറയേണ്ടിവരുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

അബിൻ വർക്കിയെ തല്ലിച്ചതക്കുന്ന ചാനൽ ദൃശ്യങ്ങൾ കണ്ടു ഞെട്ടിപ്പോയി.പോലീസ് എത്രത്തോളം അധ:പതിച്ചു എന്നതോർത്ത് ഒരു മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ എൻറെ തല ലജ്ജ കൊണ്ട് കുനിയുന്നു.

ആയുസ്സ് അറ്റു പോകാറായ ഒരു സർക്കാരിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ഇത് കാണിക്കുന്നതെങ്കിൽ നിങ്ങളെ രക്ഷിക്കാൻ അവർ ഇല്ലാതെ വരുന്ന കാലം അധികം ദൂരെയല്ല. ഈ നരനായാട്ടിന് മുന്നിൽനിന്ന ഓരോ പോലീസുകാരു ടെയും കണക്ക് ഞങ്ങളുടെ കൈവശമുണ്ട്. അവരെ എന്ത് ചെയ്യണം എന്ന് ഞങ്ങൾ തീരുമാനിക്കും.

അടിയേറ്റ് വീണവരെ പിന്നെയും നിർദാക്ഷിണ്യം തല്ലിച്ചതക്കുന്ന ഈ പോലീസുകാർ സ്വബോധത്തോടെ ആണോ അതോ ഏതെങ്കിലും മയക്കുമരുന്ന് അടിമകളാണോ എന്നതുകൂടി അന്വേഷിക്കണം. ഇവരെ അടിയന്തരമായി രക്ത പരിശോധനയ്ക്ക് വിധേയരാക്കണം. കാരണം സാധാരണ മനുഷ്യർ ചെയ്യാൻ മടിക്കുന്ന അത്ര ഭീകരമായ കാര്യങ്ങളാണ് ഇവർ ചെയ്യുന്നത്.

ഈ നരനായാട്ടിന് നേതൃത്വം നൽകുകയും ഇത്ര ഭീകരമായ മർദ്ദനം അഴിച്ചുവിടുകയും ചെയ്ത മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ഉടനടി സസ്പെൻഡ് ചെയ്യണം എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ രാജി ആവിശ്യ പെട്ട് യൂത്ത് കോണ്‍ഗ്രസ്‌ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ആയിരുന്നു പോലീസ് മര്‍ദനം


Read Previous

അജയകുമാറിന് കേളി യാത്രയയപ്പ് നൽകി

Read Next

പട്ടാളം വന്ന് വെടിവെച്ചാലും പിന്മാറില്ല’; ഓരോ പൊലീസുകാരനെയും ഞങ്ങള്‍ വ്യക്തിപരമായി നാട്ടില്‍ വെച്ച് കണ്ടുമുട്ടും. ഒരു സംശയവും വേണ്ട. നാളെ മുതല്‍ നോക്കിക്കോ എന്നിട്ട് ബാക്കി പറയാമെന്നും, സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്ന് കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »