Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ചു; കണ്ടെത്തിയ മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്തു


കല്‍പ്പറ്റ: വയനാട്ടില്‍ വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ച് എന്‍ഡിആര്‍എഫ് സംഘം. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പോത്തുകല്‍ ഇരുട്ടുകുത്തില്‍ നിന്ന് തിരച്ചിലിന് പോയ 18 അംഗം സംഘമാണ് വനത്തില്‍ കുടുങ്ങിയിരുന്നത്.

എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സിന്റെ 14 പ്രവര്‍ത്തകര്‍ ടീം വെല്‍ഫയറിന്റെ രക്ഷപ്രവ ര്‍ത്തകരായ നാല് പേര്‍ എന്നിവരാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്.

ഇവരെ തിരിച്ചെത്തിക്കുന്നതിനായി ഇന്നലെ മുണ്ടേരിയില്‍ ജില്ലാ പൊലീസ് മേധാവി യും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പിന്നീട് രക്ഷാപ്രവര്‍ ത്തകര്‍ സുരക്ഷിതരാണെന്നും വനം വകുപ്പിന്റെ കാന്തന്‍പാറ ഔട്ട് പോസ്റ്റില്‍ എത്തിയതായും വിവരം ലഭിച്ചിരുന്നു. ഇവര്‍ കണ്ടെത്തിയ ഒരു മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്തു.

കാട്ടാനശല്യവും രൂക്ഷമായ പ്രദേശത്തായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിയത്. സൂചിപ്പാറക്ക് സമീപത്തെ കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് സംഘം കുടുങ്ങിയിരുന്നത്.

അതേസമയം വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടന്നു. ഐബോഡ് പരിശോധനയില്‍ ബെയ്‌ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്‌നലുകള്‍ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. കൂടാതെ ചാലിയാറിലും ദൗത്യം സംഘം വ്യാപക തിരച്ചില്‍ നടത്തും.


Read Previous

ഇറാന്റെ ആക്രമണം ഇന്നുണ്ടാകുമെന്ന് യു.എസിന്റെ മുന്നറിയിപ്പ്; എന്തിനും തങ്ങള്‍ തയ്യാറെന്ന് ഇസ്രയേല്‍, ശത്രുക്കളോട് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു. ഞങ്ങള്‍ പ്രതികരിക്കും, ഞങ്ങള്‍ക്കെതിരായ ഏത് ആക്രമണത്തിനും, ഏത് ഭാഗത്തു നിന്നായാലും കനത്ത വില നല്‍കേണ്ടി വരും’- നെതന്യാഹു..മിഡില്‍ ഈസ്റ്റ്‌ അശാന്തം.

Read Next

വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവും; ഭൂമി കയ്യേറാൻ രാഷ്ട്രീയനേതാക്കൾ കൂട്ടുനിൽക്കുന്നു: കേന്ദ്രമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »