Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്ണൂര്‍ കലക്ടറുടെ പങ്ക് അന്വേഷിക്കണം’; കോണ്‍ഗ്രസ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി


കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പൊലിസ് ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് വളപ്പിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചതിന് പിന്നാലെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളിയായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സമരത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറിലധികം നേരം പ്രവര്‍ത്തകരുടെ പ്രതിഷേധം തുടര്‍ന്നു. പ്രകോപിതരായ പ്രവര്‍ത്തകര്‍ റോഡിലെ ഡിവൈഡര്‍ തകര്‍ത്തു. അതി നിടെ കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്ന പൊലിസ് വാഹനം വനിതാ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു

രാവിലെ പതിനൊന്നരയോടെ ഡിസിസി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ അക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന്പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ റോഡില്‍ തെറിച്ച് വീണു.

സമരത്തിന് ഡിസിസി ഭാരവാഹികളായ വി.പി അബ്ദുല്‍ റഷീദ്, രാജീവന്‍ എളയാവൂര്‍, കെ.സി മുഹമ്മദ് ഫൈസല്‍ , കെപി സാജു, സി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Read Previous

കേരള പിറവിദിനത്തില്‍ ഭാഷാപ്രതിജ്ഞ’യെടുത്ത് കിയ റിയാദ്

Read Next

ആദ്യ ദിനത്തിൽ മാധ്യമ പ്രവർത്തകരെ നോക്കി പുഞ്ചിരി; ചിരി വറ്റി ദിവ്യ, അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു; തലകുനിച്ച് ജയിലിലേക്ക് മടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »