Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആശാ വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സേവനം വിലമതിക്കാ നാവാത്തത്; കേളി സെമിനാർ


കേളി സംഘടിപ്പിച്ച ‘സമകാലീന ഇന്ത്യ യിലെ കേരളം മാതൃകയും വെല്ലുവിളികളും എന്ന സെമിനാര്‍ മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്യുന്നു.

റിയാദ് : ദുരന്ത മുഖത്ത് ആശാ വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സേവനം വിലമതിക്കാനാവാത്തതാണെന്ന് കേളി സംഘടിപ്പിച്ച ‘സമകാലീന ഇന്ത്യ യിലെ കേരളം മാതൃകയും വെല്ലുവിളികളും എന്ന സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കേളി കേന്ദ്ര സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ  ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ മാധ്യമ പ്രവർത്തകനും എഴുത്തുകാ രനുമായ നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. കേരള വികസന മാതൃകകൾ രാജ്യ ത്തിനും ലോകത്തിനും തന്നെ മാതൃകയാണെന്നും, എന്നാൽ യുവത തുടർ പഠനത്തി നും ജോലിക്കുമായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് നമുക്ക് നിയന്ത്രിക്കാനാക ണമെന്നും എങ്കിൽ മാത്രമേ സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തെ വാർത്തെടു ക്കാൻ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ് മോഡറേറ്ററായ സെമിനാറിൽ കമ്മറ്റി അംഗം ഫൈസൽ കൊണ്ടോട്ടി പ്രബന്ധം അവതരിപ്പിച്ചു.

കേരളം കണ്ട മഹാ പ്രളയങ്ങളിലും കോവിഡ് മഹാമാരിയിലും, പകർച്ചവ്യാധി പ്രതിരോധ വേളകളിലും ഏറ്റവും വിജയം കൈവരിച്ച മാതൃകയായ കേരളമോഡൽ ലോക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം കേരളത്തിലെ ആശാ വർക്കർ മാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നിസ്തുലമായ പ്രവർത്തനം വിവരണ ങ്ങൾക്ക് അതീതമാണ്. കുടുംബശ്രീയെ തകർക്കാൻ ലക്ഷ്യമിട്ട് യുഡിഎഫ് സർക്കാർ ജനശ്രീ പദ്ധതി കൊണ്ടുവന്നപ്പോൾ ഘടക കക്ഷി ആയിട്ട് പോലും മുസ്ലിംലീഗ് കുടും ബശ്രീയ്ക്ക് ഒപ്പമാണ് നിലകൊണ്ടതെന്ന് സെമിനാറിൽ സംസാരിച്ച കെഎംസിസി പ്രതിനിധി യുപി മുസ്‌തഫ പറഞ്ഞു.

സമ്പത്തിന്റെ വളർച്ച കൊണ്ട് മാത്രം കൈവരുന്നതല്ല ഒരു സമൂഹത്തിന്റെ പുരോ ഗതി, അത് വിഭവങ്ങളുടെയും സംവിധാനങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഏറ്റവും അവസാന മനുഷ്യനെയും പരിഗണിക്കുന്ന ഒരു ആസൂത്രണ സംവിധാനത്തിന് മാത്രമേ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയൂ. അത്തരം ഒരു മാതൃക ലോകത്തിനു നൽകാൻ കേരള മോഡലിന് സാധിച്ചിട്ടുണ്ടെന്നു പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഫൈസൽ കൊണ്ടോട്ടി പറഞ്ഞു.

അതോടൊപ്പം കുടുംബാസൂത്രണം, കുട്ടികളുടെ വിദ്യാഭ്യാസത്തിലെ ശ്രദ്ധ, വയോജന ങ്ങളെ ചേർത്തു പിടിക്കൽ, ആരോഗ്യപരിപാലനം,വിശിഷ്യാ സ്ത്രീ ശാസ്തീകരണ പദ്ധ തികൾ തുടങ്ങി നിരവധിയായ വിഷയങ്ങളിൽ കേരളം രാജ്യത്തിന്  മാതൃകയാണെന്ന് കുടുംബവേദി സെക്രട്ടറി സീബാ കൂവോട് അഭിപ്രായപ്പെട്ടു.

കേരള മോഡൽ ലോക മാതൃകയാണെന്നും അപരന്റെ ദുഃഖം സ്വന്തം ദുഃഖമായി കാണാനുള്ള കേരളീയരുടെ വികാരം ലോകത്തിനുമുന്നിൽ തല ഉയർത്തി നിൽക്കാൻ മലയാളികളെ പ്രാപ്തരാക്കുന്നു എന്നും ഇത്തരം മാതൃകളെ തുരങ്കം വെക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന വളരെ ചെറിയ ചില പുഴുകുത്തുകളെ നുള്ളി കളയേണ്ടതുണ്ടെന്നും റിയാദ് മീഡിയഫോറം പ്രതിനിധി ഷിബു ഉസ്മാൻ പറഞ്ഞു.

ഓഐസിസി പ്രതിനിധി അഡ്വക്കേറ്റ് എൽകെ അജിത്, കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടന്തോർ, സാമൂഹ്യ പ്രവർത്തകൻ മുനീബ് പാഴൂർ, റസൂൽ സലാം, കേളി കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം ഷഹീബ വി കെ, കേളി പ്രസിഡന്റ്
സെബിൻ ഇഖ്ബാൽ, ചില്ല സർഗ്ഗവേദി കോഡിനേറ്റർ സുരേഷ്ലാൽ, കേളി അംഗങ്ങളായ ഷെബി അബ്ദുൽസലാം,തോമസ്ജോയ്,ടിബി നൗഷാദ്, ബിനീഷ്, ശിഹാബുദ്ദീൻ കുഞ്ചീസ്, സത്താർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കേളി രക്ഷധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, സെക്രട്ടറി, സുരേഷ് കണ്ണപുരം എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.സാംസ്കാരിക കമ്മറ്റി ചെയർമാൻ വിനയൻ സ്വാഗതവും ജോയിന്റ്കൺവീനർ  മൂസ കൊമ്പൻ നന്ദിയും പറഞ്ഞു.


Read Previous

വയനാട് ദുരന്തം : പുനരധിവാസത്തിന് 3500 കോടി രൂപ; വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും

Read Next

സെബിയുടെ വിശ്വാസ്യത പൂർണമായി തകർന്നു; രാജ്യത്തുടനീളമുള്ള നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയും, മോ​ദി പേടിക്കുന്നതിന്‍റെ കാര്യം പിടികിട്ടി’- ചോദ്യങ്ങളുമായി രാഹുൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »