ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വാഷിങ്ടൺ: റഷ്യയുമായി ഊർജ വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്കു മേൽ എത്രത്തോളം ശതമാനം തീരുവ ചുമത്തുമെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്ന വാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വളരെ ചുരുങ്ങിയ സയമത്തിൽ തന്നെ സംഭവിക്കാൻ പോകുന്നത് എന്താണെന്ന് ലോകം കാണുമെന്നും ട്രംപ് ചൊവ്വാഴ്‌ച പറഞ്ഞു. 2028ൽ ലോസ് ഏഞ്ചലസിൽ നടക്കാനിരിക്കുന്ന ഒളിംപിക്‌സിനെകുറിച്ച് ചർച്ച ചെയ്യാനായി വൈറ്റ് ഹൗസിൽ ചേർന്ന പത്ര സമ്മേളനത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം.
‘തീരുവ എത്രമാത്രം വർധിപ്പിക്കണമെന്നതിൽ കൃത്യമായ ശതമാനം പറഞ്ഞിട്ടില്ല. പക്ഷെ തീരുവ ചുമത്തുമെന്നതിൽ മാറ്റമില്ല. റഷ്യയുമായുള്ള കൂടിക്കാഴ്‌ച വരും ദിവസങ്ങളിലുണ്ടാകും. എന്ത് സംഭവിക്കുമെന്ന് അപ്പോൾ കാണാം.” ട്രംപ് പറഞ്ഞു.
റഷ്യയുമായി വ്യാപാരം തുടർന്നാൽ തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന ട്രംപിൻ്റെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് മുൻ അമേരിക്കൻ അംബാസിഡർ നിക്കി ഹാലി രംഗത്തെത്തി. ഇന്ത്യയ്ക്ക് ഉയർന്ന തീരുവ ചുമത്തിയതിനെതിരെ നിക്കി പ്രതികരിച്ചു. ചൈനയ്ക്കു മേൽ നിലവിൽ ചുമത്തിയ തീരുവയൊക്കെയും നിർത്തിവച്ചിരിക്കുകയാണ്. അതേസമയം ഇന്ത്യയ്‌ക്ക് മേൽ തീരുവ ചുമത്തുന്നത് അന്യായമാണെന്നും ഇന്ത്യ പോലൊരു സഖ്യകക്ഷിയുമായുള്ള ബന്ധം താറുമാറാക്കരുതെന്നും നിക്കി പ്രതികരിച്ചു.
‘ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് പറയുന്നു. എന്നാൽ അമേരിക്കയുടെ എതിരാളിയായ ചൈന റഷ്യയുടെയും ഇറാൻ്റെയും എണ്ണയുടെ ഒന്നാം നമ്പർ ഉപഭോക്താവാണ്. ചൈനയ്ക്ക് 90 ദിവസത്തേയ്ക്ക് താരിഫ് താത്‌കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ പോലുള്ള ശക്തമായ സഖ്യകക്ഷിയുമായുള്ള ബന്ധം താറുമാറാക്കരുത്’ നിക്കി ഹാലി എക്‌സിൽ കുറിച്ചു.
പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് സമയത്ത് റിപബ്ലിക്കൻ പാർട്ടിയിൽ നിന്ന് അവസാനമായി പിന്മാറിയ ആളായിരുന്നു ഹാലി. റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുകയും അത് ഉയർന്ന വിലയ്ക്ക് തുറന്ന വിപണിയിൽ വിൽക്കുകയും ചെയ്യുന്ന നിലപാട് സ്വീകരിച്ചതിനാല്‍ ഇന്ത്യക്കെതിരേ കൂടുതല്‍ തീരുവ ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമമായ ദ ട്രൂത്തിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ നടപടി റഷ്യ-യുക്രെയ്ൻ യുദ്ധത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും, ഇതിലൂടെ ഇന്ത്യ ‘വലിയ ലാഭം’ നേടാൻ ശ്രമിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. റഷ്യ യുക്രെയ്‌നിൽ എത്ര പേരെ കൊല്ലുന്നുണ്ടെന്ന് അവർ കാര്യമാക്കുന്നില്ല, ഈ കാരണത്താൽ ഇന്ത്യയുടെ ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള തീരുവ ഗണ്യമായി വർധിപ്പിക്കുമെന്നാണ് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കിയത്.
യുഎസ് ഉത്‌പന്നങ്ങൾക്കായി ഇന്ത്യ തങ്ങളുടെ വിപണി തുറന്നുകൊടുക്കണമെന്ന് ട്രംപ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും ഒരു തീരുമാനത്തിലെത്താനായിട്ടില്ല. ട്രംപിന്‍റെ പുതിയ താരിഫ് പ്രഖ്യാപനവും റഷ്യൻ ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇന്ത്യ യുഎസ് വ്യാപാര ബന്ധങ്ങളിൽ കൂടുതൽ സംഘർ ഷങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്.
