Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞുവീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍


മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു. പന്തല്ലൂര്‍ സ്വദേശി മൊയ്തീന്‍കുട്ടി (36)യാണ് സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിച്ചത്. സ്റ്റേഷനിലെത്തിയ മൊയ്തീന്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് പോലീസിന്റെ പ്രതികരണം.

കഴിഞ്ഞദിവസം നടന്ന പന്തല്ലൂര്‍ വേലയ്ക്കിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൊയ്തീന്‍കുട്ടിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍, സ്റ്റേഷനിലെത്തിയ മൊയ്തീന്‍കുട്ടി കുഴഞ്ഞുവീണു. തുടര്‍ന്ന് പോലീസ് യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, പോലീസ് മര്‍ദനമാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍, മൊയ്തീന്‍കുട്ടിക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുള്ളതായി ഡോക്ടര്‍മാര്‍ പ്രതികരിച്ചു. നേരത്തെയുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ശരീരത്തില്‍ മര്‍ദിച്ച പാടുകളില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.


Read Previous

യു.കെയിലെ ജീവിതം ദുരിതപൂര്‍ണം; മാനസികാരോഗ്യത്തില്‍ ആഫ്രിയ്ക്കന്‍ രാജ്യങ്ങള്‍ക്കും പിറകില്‍

Read Next

പൗരത്വം: മതം മാനദണ്ഡമാകുന്നത് ഭരണഘടനാ താത്പര്യങ്ങൾക്ക് വിരുദ്ധം – കാന്തപുരം 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »