Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ധനമന്ത്രിയും ആരോഗ്യ മന്ത്രിയും ആശാവര്‍ക്കര്‍മാരെ അപമാനിച്ചു; ആശാ വർക്കർമാരുടെ സമരത്തിൽ ഒരു അരാഷ്ട്രീയവും ഇല്ല; എളമരത്തിന്റെ നേതൃത്വത്തിൽ സമരം ചെയ്തപ്പോൾ ഒരുകുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ?’


തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം രാഷ്ട്രീയ സമരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതേ കാരണം പറഞ്ഞു എളമരം കരീമിന്റെ നേതൃത്വത്തില്‍ സിഐടിയുക്കാര്‍ സമരം ചെയ്തപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ?. ഈ സമരത്തില്‍ ഒരു അരാഷ്ട്രീയവും ഇല്ല. രാഷ്ട്രീ യക്കാരായ തങ്ങള്‍കൂടി പിന്തുണയ്ക്കുന്ന സമരമാണ് ഇതെന്നും സതീശന്‍ മാധ്യമങ്ങ ളോട് പറഞ്ഞു.

കേരളത്തില്‍ എവിടെ ചെന്നാലും ആശാവര്‍ക്കര്‍മാര്‍ തനിക്ക് ചുറ്റും കൂട്ടം കൂടി പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും സതീശന്‍ പറഞ്ഞു. നിരവധി തവണ നിയമസഭയില്‍ പ്രതിപക്ഷം പറഞ്ഞ കാര്യമാണ് ഇത്. ഒരുമണിക്കൂറോ രണ്ടുമണിക്കൂ റോ ജോലി ചെയ്താല്‍ മതിയെന്ന് പറഞ്ഞ് ഏഴായിരം രൂപ ഓണറേറിയം കൊടുത്ത് തുടങ്ങിയ ആ ജോലി പതിനാല് മണിക്കൂര്‍ ചെയ്താലും തീരാത്ത അമിതഭാരമാണ് അവ രുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. ഓണറേറിയും വര്‍ധിപ്പിക്കാതെ പതിമൂന്നായിരം രൂപ നല്‍കുന്നുണ്ടെന്ന് നുണ പ്രചരിപ്പിക്കുകയും ചെയ്തു. ഒന്‍പതിനായിരം രൂപ വരെ അവര്‍ക്ക് കിട്ടാം. എന്നാല്‍ അവരുടെ കൈയില്‍ കിട്ടുന്നത് ഏഴായിരം രൂപയാണെന്നും സതീശന്‍ പറഞ്ഞു.

മൂന്ന് മാസത്തെ കുടിശ്ശിക നല്‍കാനുണ്ട്. ഓഡര്‍ ഇറക്കി എന്ന് പറഞ്ഞതുകൊണ്ടുകാര്യ മില്ല. പണം കൊടുത്തിട്ടില്ല. ഓണറേറിയം വര്‍ധിപ്പിക്കാതെ ധനമന്ത്രിയും ആരോഗ്യ മന്ത്രിയും ആശാവര്‍ക്കര്‍മാരെ അപമാനിച്ചു. അവര്‍ ഇരുന്ന യോഗമാണ് പിഎസ് സി ചെയര്‍മാന്റെയും ഉദ്യോഗസ്ഥരുടെയും ശമ്പളം ലക്ഷക്കണിക്കിന് വര്‍ധിപ്പിക്കാനും പെന്‍ഷന്‍ വര്‍ധിപ്പിക്കാനും തീരുമാനമെടുത്തത്. ഈ സര്‍ക്കാരിന്റെ പ്രയോറിറ്റി എന്താണ്?. പാവങ്ങളുടെ സങ്കടം കേള്‍ക്കുക എന്നതാണോ? അതോ 20 ഓളം വരുന്ന പിഎസ് സി മെമ്പര്‍മാരുടെ ശമ്പളം ലക്ഷങ്ങള്‍ വര്‍ധിപ്പിക്കുന്നതാണോയെന്നും സതീശന്‍ ചോദിച്ചു.

വയനാട് ദുരന്തമുണ്ടായിട്ട് ഏഴ് മാസം കഴിഞ്ഞു. എന്തുകാര്യമാണ് സര്‍ക്കാര്‍ അവര്‍ക്കു വേണ്ടി ചെയ്തത്?. ഗുരുതരമായി പരിക്കുപറ്റിയവര്‍ക്ക് ചികിത്സാ സഹായം പോലും നല്‍കിയില്ല. സ്വന്തം നിലയിലാണ് അവര്‍ ചികിത്സ നടത്തുന്നത്. എത്ര കോടി രൂപ സര്‍ക്കാരിന്റെ കൈയിലിരിക്കുന്നുണ്ട്. ഇതുവരെ പുനരധിവാസത്തിനായുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

പത്തുസെന്റ് എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ അത് അഞ്ച് സെന്റായി. അവിടെ ഇരകളായ ആളുകള്‍ സമരം ചെയ്യുമ്പോള്‍ അവര്‍ക്ക് യുഡിഎഫ് പിന്തുണ നല്‍കും. പുനരധിവാസ പ്രവര്‍ത്തനത്തിനും രക്ഷാപ്രവര്‍ത്തനത്തിനും ഉപാധികളില്ലാതെ പിന്തുണ കൊടുത്ത വരാണ് യുഡിഎഫ്. നൂറ് വിട് കോണ്‍ഗ്രസ്, നൂറ് വീട് മുസ്ലീം ലീഗ്, നൂറ് വീട് കര്‍ണാടക സര്‍ക്കാര്‍, 30 വീട് യൂത്ത് ലീഗ് നിര്‍മിച്ച് കൊടുക്കാമെന്ന് പറഞ്ഞാതാണ്. എന്നാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പോലും പറ്റുന്നില്ലെന്ന് സതീശന്‍ പറഞ്ഞു.

പുനരധിവാസവുമായി ബന്ധപ്പെട്ട് ചുമതലയുള്ള നാല് മന്ത്രിമാരുണ്ട്. ഒരു യോഗം പോലം ചേര്‍ന്നിട്ടില്ല. ദുരന്തബാധിതരോട് പൂര്‍ണ അവഗണനയാണ് സര്‍ക്കാര്‍ കാണി ക്കുന്നത്. ഇവിടെ ഉള്ള പണം പോലും സംസ്ഥാനം നല്‍കുന്നില്ല. കേന്ദ്രം പണവും തരുന്നില്ല. രണ്ടുപേരും പാവങ്ങളെ കഷ്ടപ്പെടുത്തുകയാണെന്നും സതീശന്‍ പറഞ്ഞു.


Read Previous

അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പൊലീസിനെ വെട്ടിച്ച് പിസി ജോർജ് കോടതിയിൽ കീഴടങ്ങി

Read Next

പൊമ്പിളെ ഒരുമൈ’ സമരത്തിന്റെ തനിയാവർത്തനം; പിന്നിൽ ചില അരാജക സംഘടനകൾ; ആശാ വർക്കർമാരുടെ സമരത്തെ തള്ളി സിപിഎം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »