ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മലയാളികൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് വയ്ക്കുന്നതിനും കാറിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുന്നതിനും പിന്നിൽ ഒരേയൊരു കാരണക്കാരനെ ഉള്ളൂ, ഋഷിരാജ് സിങ്. സംസ്ഥാന ജയിൽ ഡിജിപി ആയിരിക്കവേ 2021 ലാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്നത്. രാജസ്ഥാൻ സ്വദേശിയായ ഋഷിരാജ് സിങ് വിശ്രമജീവിതം തീരുമാനിച്ചത് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കേരളത്തിൽ തന്നെ. കാക്കി അഴിച്ചുവച്ച് കലാജീവിതത്തിനു പിന്നാലെയാണ് ഇപ്പോൾ ഋഷിരാജ് സിങ്. മലയാള സിനിമയെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന, സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം.
ഇതിനിടെ നാലോളം തിരക്കഥകൾ ഋഷിരാജ് സിങ് എഴുതി പൂർത്തിയാക്കിയിട്ടുണ്ട്. സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ചും അദ്ദേഹം ഇ ടിവി ഭാരതിനോട് പറഞ്ഞു. നിര്‍മാതാവിന് വേണ്ടി യുള്ള അന്വേഷണത്തിലാണ്. സംസ്ഥാന പൊലീസ് മേധാവിയുടെ വിരമിക്കൽ ചടങ്ങിനിടെ ഒരു ക്യാമറയുമായി ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന ഋഷിരാജ് സിങ് കാഴ്‌ചക്കാരിൽ കൗതുകം ജനിപ്പിച്ചിരുന്നു. ഔദ്യോഗിക ജീവിതത്തിലെ വിശേഷങ്ങൾക്കപ്പുറം ഋഷിരാജ് സിങ് എന്ന കലാകാരനെ പരിചയപ്പെടാം.
ഫോട്ടോഗ്രാഫി പഠിച്ചിട്ടില്ല
വളരെ ചെറിയ പ്രായത്തിൽതന്നെ ഫോട്ടോഗ്രാഫിയോട് കമ്പം ഉണ്ടായിരുന്നു. ചെറുപ്പത്തിലേ ഫോട്ടോ കൾ എടുക്കുമായിരുന്നെങ്കിലും ഔദ്യോഗിക ജീവിത തിരക്കുകൾ കൂടി വന്നപ്പോൾ ക്യാമറയുമായുള്ള ചങ്ങാത്തത്തിന് തൽക്കാലം വിരാമമിട്ടു. ഇപ്പോൾ റിട്ടയേഡ് ആയി. നമ്മുടെ ഇഷ്ടങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാൻ ധാരാളം സമയമുണ്ട്. കൈയിലുള്ളത് ഒരു നിക്കോൺ ക്യാമറയാണ്. അവസരം കിട്ടു മ്പോഴും ചില സാഹചര്യങ്ങൾ ഒരുക്കിയും ഫോട്ടോകൾ എടുക്കാൻ ശ്രമിക്കുന്നു. ഫോട്ടോഗ്രാഫി പഠിച്ചിട്ടില്ല. എടുത്ത ഫോട്ടോകൾ സൂക്ഷിച്ച് വയ്ക്കാറുണ്ട്. അതൊന്നും പ്രദർശിപ്പിക്കാനുള്ള യോഗ്യ തയുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇതൊക്കെ നമ്മൾ ഒരു ഇഷ്‌ടത്തിന് ചെയ്യുന്നതാണ്.
വെള്ളാനകളുടെ നാട് റീമേക്ക് കണ്ട് കരച്ചില്‍വന്നു
ചെറുപ്പത്തിലേ സിനിമകൾ കാണുമായിരുന്നു. ജോലിയുടെ ഭാഗമായി കേരളത്തിലേക്ക് എത്തിയ പ്പോഴാണ് മലയാള സിനിമകൾ കണ്ടുതുടങ്ങിയത്. ഭാഷ പഠിക്കുന്നതിന് വേണ്ടിയാണ് മലയാള സിനിമകൾ കാണാൻ ആരംഭിച്ചത്. ആളുകൾ പ്രാദേശികമായി സംസാരിക്കുന്ന ഭാഷ മനസ്സിലാക്കാൻ സിനിമ കാണുന്നത് നല്ലതാണ്. പക്ഷേ മലയാള സിനിമ ഹൃദയത്തെ സ്പർശിച്ചു. ജീവിതവുമായി ചേർന്നുനിൽക്കുന്ന മറ്റൊരു ഭാഷാ സിനിമ മലയാളമല്ലാതെ ഇന്ത്യയിൽ മറ്റൊന്നില്ല. സത്യൻ അന്തിക്കാടിനെ പോലുള്ള സംവിധായകർ ജീവിതത്തിൽ ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ള സംവിധായകരാണ് മലയാളി മനസ്സിനെ കൂടുതൽ അടുത്തറിയാൻ പഠിപ്പിച്ചത്. പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുള്ള മലയാള സിനിമകളൊക്കെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ മലയാള സിനിമയിൽ ഉൾക്കൊള്ളുന്ന സംസ്കാരവും ആഖ്യാന രീതിയും മറ്റൊരു ഭാഷയിലേക്കും റീമേക്ക് ചെയ്യാൻ യോജിച്ചതല്ല.
ഉദാഹരണത്തിന് വെള്ളാനകളുടെ നാട് എന്ന ചലച്ചിത്രത്തിൻ്റെ റീമേക്കാണ് ഘട്ടാ മീട്ട. പക്ഷേ ഒറിജിനൽ വേർഷനോട് നീതിപുലർത്താൻ ആ സിനിമയ്ക്ക് ആയിട്ടില്ല. ആ സിനിമയുടെ റീമേക്ക് കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു. നാടോടിക്കാറ്റ് എന്ന സിനിമയിൽ മോഹൻലാൽ ഉന്തുവണ്ടിയിൽ പച്ചക്കറി വിൽപ്പന നടത്തുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ദൃശ്യം സിനിമയിൽ അദ്ദേഹം സഞ്ചരിക്കുന്നത് ഒരു സൈക്കിളിലാണ്. ഇത്രയും താഴെത്തട്ടിലുള്ള കഥാപാത്രങ്ങൾ ഷാരൂഖ് ഖാനോ അമിതാഭ് ബച്ചനോ അടുത്തകാലത്ത് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ജീവിതവുമായി വിഭിന്നമായി നിൽക്കുന്നതാണ് മറ്റു ഭാഷാ സിനിമകൾ. മലയാള സിനിമയും മലയാളികളുടെ ജീവിതം തമ്മിൽ ഒരു വേർതിരിവ് ഒരിക്കലും കണ്ടെത്താൻ സാധിക്കില്ല. മലയാളത്തിൽ താരങ്ങളില്ല അഭിനേതാക്കൾ മാത്രമേയുള്ളൂ.
സിനിമ സംവിധാനം ചെയ്യണം
സിനിമ പഠിക്കാൻ ഒരു ശ്രമം നടത്തി എന്നുള്ളത് വാസ്‌തവമാണ്. സത്യൻ അന്തിക്കാടിൻ്റെ സിനിമയി ലാണ് അങ്ങനെ ഒരു അവസരം ലഭിച്ചത്. മകൾ എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഞാൻ പ്രവൃത്തിച്ചത്. ഒരു സഹസംവിധായകൻ ആയിട്ടല്ല, സിനിമ പഠിക്കുവാൻ വേണ്ടിയാണ് അവിടെ പോയത്. അതിനുള്ള അവസരം അണിയറ പ്രവർത്തകർ ഒരുക്കി തന്നു. സത്യൻ അന്തിക്കാട് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു. ഒരു മലയാള സിനിമ ചിത്രീകരിക്കുന്ന രീതിയെക്കുറിച്ച് മനസ്സിലാക്കി. സത്യത്തിൽ കേരളത്തിലെ സിനിമാചിത്രീകരണം കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.
ചെറുപ്പത്തിലേ സിനിമാതാരങ്ങളും സിനിമയും എനിക്ക് അഭിനിവേശമുള്ള കാര്യങ്ങളായിരുന്നു. രാജേഷ് ഖന്ന അടക്കമുള്ള താരങ്ങളെ പരിചയപ്പെട്ടിട്ടുണ്ട്. 38-40 ദിവസം കൊണ്ടാണ് മിക്കവാറും ഒരു മലയാള സിനിമ ഇവിടെ ചിത്രീകരിച്ചു പൂർത്തിയാക്കുന്നത്. അതും വളരെ പ്രൊഫഷണൽ ആയി. സെറ്റിൽ വന്നിട്ട് താരങ്ങൾ ഡയലോഗ് പഠിക്കുന്ന രീതി ഒന്നും ഇവിടെ ഇല്ല. എല്ലാവരും പ്രിപ്പേഡ് ആയാണ് വരിക. ഷൂട്ടിങ് സുഗമമായി മുന്നോട്ടുപോകും. പല ഹിന്ദി സിനിമകളുടെയും ഷൂട്ടിങ് കണ്ടിട്ടുണ്ട്. ഒരു ഹിന്ദി സിനിമയുടെ ലൊക്കേഷനില്‍ പോയപ്പോൾ നിർമാതാവ് എൻ്റെ മുന്നിൽ നിന്ന് കരഞ്ഞു.
അയാൾക്ക് വിചാരിച്ച സമയത്തിനുള്ളിൽ സിനിമ ചിത്രീകരിച്ചു പൂർത്തിയാക്കാൻ സാധിക്കുന്നില്ല. കുറഞ്ഞത് ഒരു വർഷം അല്ലെങ്കിൽ രണ്ടു വർഷമാണ് അവിടെയൊക്കെ സിനിമ ഷൂട്ട് ചെയ്യുന്നത്. താരങ്ങൾ സെറ്റിൽ വന്ന ശേഷമാണ് അന്ന് എടുക്കേണ്ട കാര്യങ്ങളെക്കുറിച്ച് പോലും മനസ്സിലാക്കുന്നത്. അതൊക്കെ വച്ച് നോക്കുമ്പോൾ ഒരു സംവിധായകൻ എങ്ങനെ ആയിരിക്കണം എന്നുള്ള പാഠം ഏറ്റവും മികച്ച രീതിയിൽ ഉൾക്കൊള്ളാൻ സാധിച്ചത് മലയാളത്തിൽ നിന്നാണ്.ഒരു സിനിമ സംവിധാനം ചെയ്യാ നുള്ള യാത്രയിലാണ്. സത്യൻ അന്തിക്കാട് പോലുള്ള സംവിധായകരിൽ നിന്ന് സിനിമ ചിത്രീകരിക്കേണ്ട രീതികളെ കുറിച്ച് മനസ്സിലാക്കി. നാലോളം തിരക്കഥകൾ എഴുതി പൂർത്തിയാക്കിയിട്ടുണ്ട്. പൊലീസി ങ്ങുമായി ബന്ധപ്പെട്ടതല്ല, യഥാർഥ ജീവിതവുമായി ബന്ധപ്പെട്ട കഥകളാണ് എല്ലാം. നിർമാതാവിനെ തേടിയുള്ള യാത്രയിലാണ്. ഒരു നിർമാതാവിനെ ലഭിക്കുക എന്നാൽ അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. നോക്കട്ടെ…
ഹലോ ട്യൂൺ
യേശുദാസിൻ്റെ കടുത്ത ആരാധകനാണ് ഞാൻ. ജോലിയിലിരിക്കുന്ന സമയത്ത് എന്നെ വിളിക്കുന്ന വർക്ക് ഫോണിൽ കേൾക്കാവുന്ന ഹലോ ട്യൂൺ യേശുദാസിൻ്റെ ആജ് കേ പഹലെ എന്ന ഗാനമാണ്. യേശുദാസിൻ്റെ പഴയ ഹിന്ദി പാട്ടുകളൊക്കെ സ്ഥിരമായി കേൾക്കുമായിരുന്നു. സംഗീതജ്ഞൻ രവീന്ദ്ര ജയിനാണ് അദ്ദേഹത്തെ ഹിന്ദിയിലേക്ക് കൊണ്ടുവരുന്നത്. ചിറ്റ് ചോരെ എന്നായിരുന്നു സിനിമയുടെ പേര്. അങ്ങനെ രവീന്ദ്രജയ്ൻ്റെ സംഗീതത്തിൽ തന്നെ എത്രയോ ഹിറ്റ് ഗാനങ്ങൾ. ഈ രവീന്ദ്ര ജയ്ൻ കാഴ്ചയില്ലാത്ത ഒരു വ്യക്തിയാണ്. ഒരിക്കൽ ആരോ രവീന്ദ്ര ജയ്നോട് ചോദിച്ചു. നിങ്ങൾക്ക് കാഴ്ച ലഭിക്കുകയാണെങ്കിൽ ആരെ ആദ്യം കാണണമെന്നാണ് ആഗ്രഹം? സംശയമില്ലാതെ അദ്ദേഹം മറുപടി പറഞ്ഞത്രേ… യേശുദാസ്..
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് ഋഷിരാജ് സിങ് പറഞ്ഞു. ജാനകി എന്ന പേരാണ് പ്രശ്നമെങ്കിൽ മലയാളത്തിലെ ഒട്ടുമിക്ക സിനിമകളു ടെയും പേര് മാറ്റേണ്ടതായി വരും. സിനിമകളില്‍ കാണുന്ന വയലൻസ്, ലഹരിയുടെ ഉപയോഗം ഇവയൊ ന്നും സമൂഹത്തെ ദോഷകരമായി ബാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രേം നസീർ മുതൽ മോഹൻലാൽ, മമ്മൂട്ടി വരെ എത്രയോ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ആ നന്മ ഉൾക്കൊണ്ട ല്ലെങ്കിൽ മോശം കഥാപാത്രങ്ങൾ ചെയ്യുന്ന കാര്യങ്ങളും ജനങ്ങൾ ഉൾക്കൊള്ളില്ല. ഋഷിരാജ് സിങ് വ്യക്തമാക്കി.
