ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തെരുവുകളിലും പൊതുഇടങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന വാർധക്യങ്ങൾ ഇന്ത്യയിൽ വർധിക്കുന്നതായി കണ്ടുവരുന്നു. ഇതിനെതിരെ ബോധവത്കരണം നടത്താനും മുതിർന്ന പൗരന്മാരെ ബഹുമാനിക്കാനും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെ ആദരിക്കാനും ഓഗസ്റ്റ് 21 ലോക സീനിയർ സിറ്റിസൺസ് ദിനമായി ആചരിക്കുന്നു. പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനം ഇല്ലാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം.

ചരിത്രം
ലോക സീനിയർ സിറ്റിസൺസ് ദിനം എന്ന ആശയം അമേരിക്കൻ മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ്റേ താണ്. 1988 ഓഗസ്റ്റ് 19ന് റൊണാൾഡ് റീഗൻ ഒപ്പുവച്ച പ്രഖ്യാപനത്തിലൂടെ ഓഗസ്റ്റ് 21 ദേശീയ മുതിർന്ന പൗരന്മാരുടെ ദിനമായി മാറി. പിന്നീട് 1990 ഡിസംബർ 14ന് ഐക്യരാഷ്ട്ര പൊതുസഭ ഓഗസ്റ്റ് 21 അന്താരാഷ്ട്ര മുതിർന്ന പൗരന്മാരുടെ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. പ്രായമായവരെ ബാധി ക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം.
സർക്കാർ പദ്ധതികൾ
മുതിർന്ന പൗരന്മാർക്ക് എല്ലാ ആനുകൂല്യങ്ങളും തടസമില്ലാതെ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാരുകളുടെ കടമയാണ്. വൃദ്ധർക്കായുള്ള സംയോജിത പരിപാടികൾ, ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെൻഷൻ പദ്ധതി, രാഷ്ട്രീയ വയോശ്രീ യോജന, വയോശ്രേഷ്ഠ സമ്മാൻ തുടങ്ങിയ നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്. അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അടി സ്ഥാന സൗകര്യങ്ങളും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.
2050 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും 60 വയസിനു മുകളിലുള്ളവ രായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം യുവാക്കളുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കേരളത്തിലെ സർക്കാർ ആശുപ ത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടറുകൾ സെപ്റ്റംബർ ഒന്ന് മുതൽ ആരംഭി ക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. താലൂക്ക്, താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ്, ജില്ലാ, ജനറൽ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ പുതിയ ഒപി കൗണ്ടർ ആരംഭിക്കും.
പ്രാധാന്യം ശരിയായ പരിചരണവും ശ്രദ്ധയുമാണ് മുതിർന്ന പൗരന്മാർക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത്. ആരോഗ്യമുള്ള ഒരു രാജ്യത്തിൻ്റെ സമ്പത്ത് യുവാക്കളോടൊപ്പം മുതിർന്ന പൗരന്മാരുമാണെന്ന് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു. മുതിർന്ന പൗരന്മാർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസമോ പ്രശ്നങ്ങളോ നേരിടുന്നുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടതിൻ്റെ പ്രാധാന്യവും ഈ ദിനം ഓർമിപ്പിക്കുന്നു.
