Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ; ഷൂട്ടിങിൽ ചരിത്രം കുറിച്ച് സ്വപ്നിൽ കുശാലെക്ക് വെങ്കലം


പാരിസ്: ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ മൂന്നാം മെഡൽ. സ്വപ്നിൽ കുശാലെയാണ് 50 മീറ്റർ റൈഫിൾ മൂന്ന് പൊസിഷൻസിൻറെ ഫൈനലിൽ വെങ്കലം സ്വന്തമാക്കിയത്. 451.4 പോയിൻറാണ് സ്വപ്നിൽ നേടിയത്. ഈയിനത്തിൽ ഒളിമ്പിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ മെഡലെന്ന റെക്കോഡും സ്വന്തം പേരിലാക്കി.

44 ഷൂട്ടർമാരാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ഇവരിൽ നിന്ന് എട്ട് പേരായിരുന്നു ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. 463.6 പോയിന്റുമായി ചൈനീസ് താരം ലിയു യുകിനാണ് ഒന്നാം സ്ഥാനത്ത്. 461.3 പോയിന്റുമായി യുക്രെയിൻ താരം എസ് കുലിശ് രണ്ടാം സ്ഥാനം നേടി.

ഇന്ത്യൻ റെയിൽവേസിൽ ടിക്കറ്റ് കലക്റ്ററായാണ് സ്വപ്നിൽ തന്റെ കരിയർ തുടങ്ങിയത്. മഹാരാഷ്‌ട്രയിലെ കോലാപുരിനടുത്തുള്ള കംബൽ വാഡി ഗ്രാമത്തിൽ നിന്നുള്ള ഈ 29 കാരൻ 2012 മുതൽ അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നു ന്നുണ്ടെങ്കിലും ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കേണ്ടിവന്നത് ഒരു വ്യാഴാവട്ടക്കാലമാണ്. ആദ്യ ഒളിമ്പിക്‌സിൽ തന്നെ മെഡലും കരസ്ഥമാക്കി.

നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ മനു ഭാക്കറും ടീം ഇനത്തിൽ മനുഭാക്കർ-സരബ്ജോത് സിംഗും ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചിരുന്നു.


Read Previous

തൃശൂരിലെ പുഴകളിലെ ജലനിരപ്പ് അപകട നിലയുടെ മുകളില്‍, ജനങ്ങൾ മാറി താമസിക്കാന്‍ തയ്യാറാകണം: മന്ത്രി ആര്‍ ബിന്ദു

Read Next

രക്തസമ്മർദ്ദം നിസാരക്കാരനല്ല; പക്ഷാഘാതത്തിന് വരെ കാരണമാകാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »