ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കാസർകോട്: ആക്രി പെറുക്കി കിട്ടുന്ന പണംകൊണ്ട് മകളെ പഠിപ്പിച്ച് ഡോക്‌ടർ ആക്കി തമിഴ്‌നാട് സ്വദേശികൾ. 15 ദിവസം കൂടി കഴിഞ്ഞാൽ തങ്ങളുടെ ആഗ്രഹം സഫലീകരിച്ച് ഡോക്‌ടറായി മകൾ വരുന്നതും കാത്തിരിക്കുകയാണ് ഇവർ. കാസർകോട് പിലിക്കോട് മടിവയലിലെ മാരിമുത്തുവിൻ്റെയും മുത്തുമാരിയുടെയും മകൾ അഞ്ജലി എംജിആർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് ബിരുദം നേടിയത്. സ്‌കൂളിൽ പോകുന്നതിനു മുമ്പും സ്‌കൂളില്‍നിന്ന് തിരികെ വന്നു കഴിഞ്ഞും ചെറുവത്തൂരിലെ ആക്രി കടയിൽ മാതാപിതാക്കളുടെ സഹായത്തിനായി അഞ്ജലിയും സഹോദരങ്ങളും ഉണ്ടായിരുന്നു. പഠനമെല്ലാം അവിടെതന്നെ. ഇവിടെനിന്നാണ് ഇപ്പോള്‍ പേരിനു മുന്നില്‍ ഡോക്‌ടര്‍കൂടി അഞ്ജലി ചേര്‍ക്കുന്നതെന്നത് ഇരട്ടിമധുരം.
2019 ൽ എംബിബിഎസിന് ചേർന്ന ശേഷം അഞ്ജലി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. 30 വർഷം മുമ്പ് തമിഴ്‌നാട്ടിൽനിന്ന് ജോലിക്ക് എത്തിയതായിരുന്നു മാരിമുത്തുവും മുത്തുമാരിയും. പിന്നീട് മടിവയലിൽ താമസമാക്കിയ ഈ തമിഴ് കുടുംബം രാവിലെ മുതൽ വീടുകളിലും സ്ഥാപനങ്ങളിലും ആക്രിസാധനങ്ങൾ പെറുക്കാനിറങ്ങും. പിന്നീട് മടിവയലിൽ പുതിയ വീട് വെച്ചു. ചെറുവത്തൂർ ടൗണിലെ സപ്ലൈകോയുടെ പുറകിൽ ആണ് ആക്രി സാധനങ്ങൾ ശേഖരിച്ച് വെക്കുന്നത്.
15 ദിവസം കൂടി കഴിഞ്ഞാൽ തങ്ങളുടെ ആഗ്രഹം സഫലീകരിച്ച് ഡോക്‌ടറായി മകൾ വരുന്നതും കാത്തിരിക്കുകയാണ് തമിഴ്‌നാട് സ്വദേശികളായ മാരിമുത്തുവും മുത്തുമാരിയും
പിലിക്കോട് സികെഎൻ സ്‌മാരക ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിലായിരുന്നു അഞ്ജലിയുടെ എസ്എസ്എൽസി പഠനം. ഇവിടെനിന്ന് ഉന്നതവി ജയം നേടിയ ശേഷം ചെറുവത്തൂർ കുട്ടമ്മത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് പ്ലസ്‌ടു പാസായത്. മെഡിക്കൽ പഠനത്തിന് അവസരം ലഭിച്ചപ്പോൾ വായ്‌പ എടുത്തും ഉള്ളതെല്ലാം വിറ്റു പെറുക്കിയും മാതാപിതാക്കൾ അഞ്ജലിയുടെ മെഡിക്കൽ പഠനം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.
മൂത്ത മകൾ രേവതി ബിടെക് കഴിഞ്ഞ ശേഷം തൃക്കരിപ്പൂർ ഇളമ്പച്ചി പോസ്‌റ്റ് ഓഫീസിൽ ജോലി ചെയ്യു കയാണ്. മകൻ സൂര്യ പോളിടെക്‌നിക്കിൽനിന്ന് ഡിപ്ലോമ കഴിഞ്ഞു. മക്കളെല്ലാം ഉയർന്ന നിലയിൽ എത്തിയില്ലേ ഇനി വിശ്രമിച്ചുക്കൂടെ എന്ന് ചോദിച്ചാൽ മാരിമുത്തുവും മുത്തുമാരിയും പറയും ഇതാണ് നമ്മുടെ അന്നം. വയ്യാതാകുന്ന കാലം വരെയും ഈ ജോലി ചെയ്‌തു ജീവിക്കുമെന്ന്.
നാട്ടുകാർക്കെല്ലാം പ്രിയങ്കരർ
നടന്നു ചെന്ന് വർഷങ്ങളോളം ആക്രി പൊറുക്കി ജീവിച്ച മാരി മുത്തുവും മുത്തുമാരിയും വർഷങ്ങൾക്ക് ശേഷം ഗുഡ്‌സ് വാഹനം വാങ്ങി അതിലായിരുന്നു ജോലിക്കായുള്ള യാത്ര. പഴയ സാധനങ്ങൾ എടുക്കാൻ വരുന്ന ഇരുവരും നാട്ടുകാർക്കെല്ലാം പ്രിയങ്കരരായിരുന്നു. വിദ്യാലയങ്ങളിൽ ചേർത്ത് മക്കളെ നല്ല നിലയിൽ പഠിപ്പിക്കണം എന്നത് കഷ്‌ടപ്പാടുകൾക്ക് ഇടയിലും മാതാപിതാക്കളുടെ സ്വപ്‌നമായിരുന്നു. എത്ര കഷ്‌ടപ്പാട് ഉണ്ടായാലും മക്കളുടെ പഠനം മുടങ്ങരുത് എന്ന ചിന്ത മാത്രമായിരുന്നു ഈ അച്‌ഛനും അമ്മയ്ക്കും. മകൾ മെഡിക്കൽ ബിരുദം നേടിയതിൻ്റെ ആഹ്‌ളാദത്തിലാണ് കുടുംബം മുഴുവൻ. ഇവരു ടെ മികവിന് നാടൊന്നാകെ കൈയടി നൽകുകയാണ്.
