Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉത്തർപ്രദേശിൽ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു; കൊല്ലപ്പെട്ടത് ‘ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സി’ന്റെ പ്രവർത്തകർ


ലഖ്‌നൗ: പഞ്ചാബില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. ഖലിസ്ഥാന്‍ പ്രവര്‍ത്തകരായ ഗുര്‍വീന്ദര്‍ സിങ്, വീരേന്ദ്ര സിങ്, ജസന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് എകെ സീരീസില്‍പ്പെട്ട രണ്ട് റൈഫിളുകളും ഗ്ലോക്ക് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്.

പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സിന്റെ ഭാഗമാണ് മൂവരുമെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. പഞ്ചാബ് അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. അക്രമികള്‍ യുപിയിലെ പിലിഭിത്തിലെ പി എസ് പിരന്‍പൂര്‍ മേഖലയില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് പൊലീസ് സംയുക്തമായി വളയുകയായിരുന്നു.

അറസ്റ്റ് ചെയ്യാന്‍ ശ്രമം നടത്തിയ പൊലീസ് സംഘത്തിനു നേര്‍ക്ക് അക്രമികള്‍ നിറയൊഴിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരിച്ചടിയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഈ സംഘത്തില്‍പ്പെട്ട മറ്റാരെ ങ്കിലും ഉണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ പഞ്ചാബിലെ മൂന്ന് പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.


Read Previous

ഗഗാറിനെ വോട്ടെടുപ്പിൽ തോൽപ്പിച്ച് യുവനേതാവ്: കെ റഫീക്ക് സിപിഎം വയനാട് ജില്ലാ സെക്രട്ടറി, വോട്ടെടുപ്പ് നടന്നില്ലെന്ന് ഇപി ജയരാജനും ശ്രീമതിയും

Read Next

നവോദയ റിയാദ് കലണ്ടർ പ്രകാശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »