ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : തൃശ്ശൂർ ജില്ല പ്രവാസി കൂട്ടായ്മ 2006ൽ തുടങ്ങി നാളിതുവരെ നടത്തിയിട്ടുള്ള കലാ പരിപാടികളിൽ സൗദി അറേബ്യയിലെ ചരിത്രത്തിൽ ഒരു മെഗാ ഷോ അവതരിപ്പിച്ചുകൊണ്ട് റിയാദിന്റെ ചരിത്രതാളുകളിൽ ഒരിക്കൽ കൂടി ഇടം നേടി തൃശ്ശൂർ ജില്ല പ്രവാസികൂട്ടായ്മ, തൃശ്ശൂരിന്റെ സാംസ്കാരിക പാരമ്പര്യങ്ങൾ നിലനിർത്തിയുള്ള കലാരൂപങ്ങൾ, നാടൻപാട്ട്, പുലിക്കളി തുടങ്ങി വൈവിധ്യമാർന്ന അനേകം നൃത്ത നൃത്യങ്ങളും അരങ്ങേറി ,

സംഘടന നാളിതുവരെയുള്ള നടത്തിയിട്ടുള്ള പ്രവർത്തനത്തെ കുറിച്ച് പ്രോഗ്രാം കൺവീനർ സോണറ്റ് കൊടകര വിശദികരിച്ചു കൊണ്ട് തുടങ്ങിയ സാംസ്കാരിക പരിപാടി ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പ്രവീൺ കുമാർ ഉൽഘാടനം നിർവഹിച്ചു ,പ്രസിഡന്റ് രാധാകൃഷ്ണൻ കളവൂർ അദ്ധ്യക്ഷത വഹിച്ചു, ആശംസകൾ നേർന്നു കൊണ്ട് ഡൽഹി പബ്ബിളിക് സ്കൂൾ പ്രിൻസിപ്പൽ മെഹ്റാജ് മുഹമ്മദ് ഖാൻ ,മറിയം ഡിക്രൂസ് ,സാറ സുൽത്താൻ ,ഐഷ അജ്ഉം , പുഷ്പരാജ്, ഡോ.കെ ആര് ജയചന്ദ്രൻ ശിഹാബ് കൊട്ടുകാട് ,ജയൻകൊടുങ്ങല്ലുര്, ഷംനാദ് കരുനാഗപ്പള്ളി ട്രഷറർ അനിൽ മാളിയേക്കൽ , എന്നിവർ സംസാരിച്ചു,ജനറൽ സെക്രട്ടറി സഗീർ അന്താറത്തറ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ സൈഫ് റഹ്മാൻ നന്ദിയും പറഞ്ഞു

ചടങ്ങില്‍ മുതിർന്ന അംഗങ്ങളായ പദ്മിനി ടീച്ചർ , ഉണ്ണികൃഷ്ണൻ എന്നിവരെ പൊന്നാട അണിയിച്ചുകൊണ്ട് സ്ഥാപക നേതാവ് സുധാകരൻ ചാവക്കാട് കൂട്ടയ്മക്ക് വേണ്ടി ആദരിച്ചു.തുടര്‍ന്ന് വളരെ മനോഹരവും കണ്ണുകളെ ആശ്ചര്യപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തതായിരുന്നു സൂപ്പർ സ്റ്റാർ സിംഗർ ആവിർ ഭവും ,അനിർവിന്യയും ,കരിങ്കാളി ഫെയിം ശ്രീകുമാർ എന്നിവരുടെ ഗാനസന്ധ്യയും അവതാരകരായി ഭൈമി സുബിനും ഹരിത അശ്വിനും കൂടി ചേർന്നപ്പോൾ ഒരിക്കൽ കൂടി സൗദിഅറേബിയയുടെ പുണ്യ ഭൂമിയിൽ റിയാദിലെ പ്രവാസികളെ തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിലേക്ക് കൊണ്ടുപോയ ഒരു പ്രതീതിയായിരുന്നു
ഭാരവാഹികളായ അംഗങ്ങളായ ലിനോമുട്ടത്ത് ,ഷാജി കൊടുങ്ങല്ലൂർ ,ഡേവിഡ് മങ്ങാൻ , കുമാർ കിള്ളി മംഗലം, ബാബു നിസാർ,ബാബു രാമചന്ദ്രൻ , ജിജു വേലായുധൻ,അനിൽ കുന്ദംകുളം, ജമാൽ ചിറക്കൽ, ശശിധരൻ ചേലക്കര,രഘുനന്ദൻ , ജയരാജ് വടക്കേകാട് , സുനിൽ കൊടകര, ജാവേദ് അബ്ദുല്ല, ,ജോയ് എം എ ,രതീഷ് രാംപാറമ്പിൽ,ധൻരാജ് കിള്ളി മംഗലം, ബാബുവർഗിസ് ,ഗഫൂർ ചന്ദ്രപ്പിന്നി , ജയശങ്കർ ,സോണി പാറക്കൽ ,ഉണ്ണികൃഷ്ണൻ, രാജീവ്കോവത് ,വിബിൻ തോട്ടത്തിൽ , ജോയ് ഔസേഫ് ,ജോസഫ് പികെ ,മുസ്തഫ പുനിലത് ,അൻസായ് ഷൌക്കത്ത് ,രമേശ് കരുവന്നൂർ,ആൽബി ആന്റോ ,അലി ദേശമംഗലം ,രഞ്ജിത്ത് , അമ്പിളി അനിൽ ,കിറ്റി ലിനോ, ഹസീന സലീം , എന്നിവർ പരിപാടികള്‍ക്ക് നേത്രുത്വം നല്കി.
