Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗള്‍ഫിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്; സുപ്രധാന അറിയിപ്പുമായി വിമാനക്കമ്പനികള്‍


ന്യൂഡല്‍ഹി: ഇസ്രയേല്‍-ഇറാൻ സംഘര്‍ഷത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങ ളുമായി വിമാനക്കമ്പനികളായ ഇൻഡിഗോയും എയര്‍ ഇന്ത്യയും. ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ച് നാട്ടിലേക്കും യാത്ര ചെയ്യുന്നവര്‍ക്കായാണ് സുപ്രധാന നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ദുബായ്, ദോഹ, ബഹ്‌റൈൻ, ദമാം, അബുദാബി, കുവൈറ്റ്, മദീന, ഫുജൈറ, ജിദ്ദ, മസ്‌കറ്റ്, ഷാർജ, റിയാദ്, റാസല്‍ഖൈമ, ടിബിലിസി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിര്‍ത്തിവച്ചതായി ഇൻഡിഗോ അറിയിച്ചു.

യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും, അസൗകര്യത്തിൽ തങ്ങള്‍ ഖേദിക്കുന്നുവെന്നും വിമാനക്കമ്പനി പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു. മുൻകരുതൽ സുരക്ഷാ നടപടിയുടെ ഭാഗമായാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നും സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും ഇൻഡിഗോ വ്യക്തമാക്കി. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കു മെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

യാത്രക്കാര്‍ക്കായി ഇൻഡിഗോ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍

  • ഫ്ലൈറ്റ് സ്റ്റാറ്റസിനെക്കുറിച്ച് യാത്രക്കാര്‍ ഇൻഡിഗോ വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴിയോ നിരന്തരം അപ്‌ഡേറ്റ് ആയിരിക്കുക
  • റീബുക്കിങ് ഓപ്ഷനുകൾ ഉപയോഗപ്പെടുത്തുക, ടിക്കറ്റുകള്‍ റദ്ദാക്കുകയാണെങ്കില്‍ ഓൺലൈനായി റീഫണ്ടിന് അപേക്ഷിക്കാം
  • സമയബന്ധിതമായ അറിയിപ്പുകൾ ലഭിക്കുന്നതിന് യാത്രക്കാരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുക

യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്യ

സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു അറിയിപ്പ് പുറപ്പെടുവിക്കുന്നത് വരെ ഗള്‍ഫിലേക്കും യൂറോപ്പിലേക്കും ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കും വടക്കേ അമേരിക്കയുടെയും യൂറോപ്പിൻ്റെയും കിഴക്കൻ തീരത്തേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിർത്തിവച്ചുവെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

ദോഹ, ദുബായ്, അബുദാബി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് പോയ നിരവധി വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും, ചിലത് തിരികെ മടങ്ങുകയും ചെയ്‌തു. യാത്രക്കാ ര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും വിമാനക്കമ്പനി അറിയിച്ചു. വിമാന സര്‍വീസു കളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാൻ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും എയര്‍ ഇന്ത്യആവശ്യപ്പെട്ടു.

മലയാളികള്‍ ദുരിതത്തില്‍

അതേസമയം, ഗള്‍ഫിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയതോടെ മലയാളികള്‍ ഉള്‍പ്പെടെ യുള്ള ഇന്ത്യക്കാര്‍ ദുരിതത്തിലായി. എയര്‍ ഇന്ത്യ, ഇൻഡിഗോ ഉള്‍പ്പെടെയുള്ള വിമാനങ്ങളെയാണ് മലയാളികള്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും തിരിച്ച് നാട്ടിലേക്ക് മടങ്ങാനും ഏറെയും ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലേക്കും തിരിച്ച് ഗള്‍ഫിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയതിന് പിന്നാലെ ആശങ്കയിലാണ് മലയാളികള്‍.


Read Previous

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ; ഒരുക്കങ്ങൾ വിലയിരുത്തി എയർപോർട്ട് ഏജൻസികളുടെ യോഗം, ഹജ്ജിന് സൗദിയിലെത്തിയ തീർത്ഥാടകരിൽ 8 പേര്‍ മരണപെട്ടു.

Read Next

റിയാദ് വാഴക്കാട് സാംസ്കാരിക വേദി എത്തിക്കൽ ഇൻവെസ്റ്റ്മെന്റ് കൗണ്ടര്‍ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »