ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്‍മാരാണ്. ആഗോളതലത്തിൽ ബാലവേല ഇല്ലാതാക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലോക ബാലവേല വിരുദ്ധ ദിനം ലക്ഷ്യമിടുന്നത്. ബാലവേല അവസാനിപ്പിക്കേണ്ടതിൻ്റെയും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ലോകമെമ്പാടുമുള്ള സർക്കാരുകളും സംഘടനകളും വ്യക്തികളും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കണം.
ഒരോ കുട്ടിക്കും ചൂഷണത്തിൽ നിന്നും അധ്വാനത്തിൽ നിന്നും മുക്തമായ ഒരു ബാല്യകാലം ഉറപ്പാക്കി നല്‍കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. പഠിക്കുന്നതിനുപകരം ദീർഘനേരം ജോലി ചെയ്യുന്ന ഒരു സമൂഹം ഇപ്പോഴും ഉണ്ടെന്നതില്‍ ആരും അതിശയിക്കേണ്ട ആവശ്യമില്ല.
ദാരിദ്ര്യമാണ് കുട്ടികള്‍ ജോലിക്ക് ഇറങ്ങുന്നതിൻ്റെ പ്രധാന കാരണം. ഈ വര്‍ഷത്തെ ലോക ബാലവേല വിരുദ്ധ ദിനത്തിൻ്റെ ലക്ഷ്യം പോലെ “പുരോഗതി വ്യക്തമാണ്, പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്: നമുക്ക് ശ്രമങ്ങൾ വേഗത്തിലാക്കാം!” നമുക്ക് പ്രവര്‍ത്തിക്കാം. ജനംസംഖ്യയിലെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യവും നല്‍കി സമൂഹത്തിലെ പൗരന്‍ മാര്‍ ആക്കേണ്ടത് നമ്മളുടെ ഓരോരുത്തരുടെയും കടമയാണ്. എന്നാല്‍ പലപ്പോഴും രാജ്യത്തിൻ്റെ പല കോണില്‍ ഇപ്പോഴും കുട്ടികള്‍ വേല ചെയ്യുന്നു.
ഈ ഒരു സാഹചര്യം കണക്കിലെടുത്ത് ബാലവേല നിരോധന നിയമത്തെക്കുറിച്ച് ഓരോരുത്തും ബോധവന്‍മാരാകേണ്ടതുണ്ട്. ഇതിനാണ് എല്ലാവര്‍ഷവും ജൂണ്‍ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്. രാജ്യാന്തര തൊഴില്‍ സംഘടന( ഇൻ്റര്‍നാഷണൽ ലേബർ ഓർഗനൈസേഷൻ -ഐഎൽഒ) യുടെ കണക്കുകൾ അനുസരിച്ച്, ലോകത്താകമാനം 1520 ലക്ഷം കുട്ടികൾ ബാലവേലയിൽ ഏർപ്പെടുന്നുണ്ട്. അവരിൽ 720 ലക്ഷം കുട്ടികളും അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ബാലവേല ഉന്മൂലനം ചെയ്യുക എന്നതാണ് ഇ വര്‍ഷത്തെ ബാലവേല വിരുദ്ധ ദിനത്തില്‍ നാം ഓരോരുത്തരും എടുക്കേണ്ട പ്രതിജ്ഞ.
കുട്ടികൾ സ്‌കൂളിൽ പഠിക്കുകയും കളിക്കുകയും ചെയ്യുന്നതിനുപകരം, അവരുടെ ബാല്യകാലം കവർന്നെടുക്കുന്നത് വലിയ തെറ്റാണ്. നിങ്ങൾ ഒരു ഫാക്‌ടറിയിലോ ഇഷ്‌ടിക ചൂളയിലോ തെരുവുകളി ലോ ദീർഘനേരം ജോലി ചെയ്യുന്നകുട്ടികളെക്കുറിച്ച് സങ്കല്‍പ്പിച്ച് നോക്കൂ. ലോകമെമ്പാടുമുള്ള ദശലക്ഷ ക്കണക്കിന് കുട്ടികളുടെ യാഥാർത്ഥ്യമാണിത്. ചിലപ്പോഴൊക്കെ കുട്ടികളെ ബലമായി ജോലിചെയ്യിപ്പി ക്കുന്നു. കുട്ടികളെ ചൂഷണം ചെയ്യുന്ന ഒരുപാട് പേര്‍ ഇപ്പോഴും രാജ്യത്തുണ്ട്. കുട്ടികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കാതെ ചൂഷണം ചെയ്യുന്ന സമൂഹം നശിപ്പിക്കുന്നത് പുതിയ തലമുറയെയാണെന്ന് മനസിലാക്കുന്നില്ല.
എന്നാല്‍ പടക്കപ്പുരകളിലും ഫാക്‌ടറി ചൂടിലും ബാല്യം കരിഞ്ഞു വാടുന്നത് പലപ്പോഴും വേദനജനക മായ കാഴ്‌ചയാണ്. പാടങ്ങളിലും എസ്‌റ്റേറ്റുകളിലും അവര്‍ കന്നുകാലികളെപ്പോലെയാണ് പണിഎടുത്തു കൊണ്ടിരിക്കുന്നത്. കണക്കുകള്‍ അനുസരിച്ച് സ്‌കൂളില്‍ പഠിക്കേണ്ട പ്രായത്തിലുള്ള അഞ്ചിനും 17നും ഇടയ്ക്ക് പ്രായമുള്ള 24.6 കോടിയിലേറെ കുട്ടികള്‍ കുടുംബം പോറ്റാനും സ്വയം ജീവിക്കാനും പണിയെടു ക്കുന്നു. പലപ്പോഴും കഠിനാധ്വാനത്തിൻ്റെ പാത്രമാകേണ്ടി വരുന്നു എന്നതാണ് വാസ്‌തവം. ലോകത്തില്‍ പലയിടത്തും ബാലവേല നിര്‍ബാധം തുടരുന്നു.
നിർബന്ധിത ജോലിയിൽ നിന്ന് കുട്ടികളെ രക്ഷിക്കുകയും അവർക്ക് പഠിക്കാനും കളിക്കാനും അവസ രം നൽകുകയും ചെയ്യുന്ന സംഘടനകളെ നമുക്ക് പിന്തുണയ്ക്കാം. ബാലവേല അവസാനിപ്പിക്കുന്നതിന് നമ്മളെല്ലാവരും കൈകോർക്കണം. ഓരോ കുട്ടിക്കും അവരുടെ ബാല്യകാലം ആസ്വദിക്കാനും പഠിക്കാ നും അവരുടെ സ്വപ്‌നങ്ങൾ പിന്തുടരാനും കഴിയുന്ന ഒരു ലോകം സൃഷ്‌ടിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
