Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമ്മ ജനറൽ സെക്രട്ടറിക്ക് പുറമേ ജോയിന്റ് സെക്രട്ടറിയും ആരോപണ കുരുക്കില്‍; ആലുവയിലെ വീട്ടില്‍വച്ച് പീഡിപ്പിച്ചു’; ബാബുരാജിനെതിരെ ഗുരുതര ആരോപണവുമായി നടി


ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെ തിരെ ഗുരുതരമായ ആരോപണങ്ങളുമായി നിരവധി സ്ത്രീകളാണ് രംഗത്തെത്തി യിരിക്കുന്നത്. ഇതിനിടെയാണ് നടന്‍ ബാബുരാജിനെതിരെ ജൂനിയർ ആർട്ടിസ്‌റ്റിന്റെ വെളിപ്പെടുത്തൽ. ബാബുരാജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ആലുവയിലെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ.

സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞായിരുന്നു ലൈംഗിക ചൂഷണം എന്നാണ് ജൂനിയർ ആർട്ടിസ്‌റ്റിന്റെ ആരോപണം. ‘ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചു, ക്രൂരമായി പെരുമാറി’. സഹോദരതുല്യമായ ബന്ധമായി രുന്നു അദ്ദേഹവുമായെന്നും നടി പറയുന്നു. പ്രമുഖ പരസ്യ ചിത്ര സംവിധായകനും ഒടിയൻ എന്ന സിനിമയുടെ സംവിധായകനുമായ ശ്രീകുമാർ മേനോന് എതിരെയും ഇതേ പെൺകുട്ടി ആരോപണം ഉന്നയിച്ചു. പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

അതേസമയം, യുവനടിയുടെ ലൈംഗിക ആരോപണം തള്ളി നടന്‍ ബാബുരാജ്. 2019ല്‍ ആലുവയിലെ വീട്ടില്‍വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. ‘2015 മുതല്‍ 2020വരെ താന്‍ താമസിച്ചിരുന്നത് മൂന്നാറിലാണ് . ഇല്ലാത്ത വീട്ടില്‍വച്ച് കാണാത്തയാളെ പീഡിപ്പിച്ചുവെന്നാണ് പറയുന്നതെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ബാബുരാജ്. ആരോപണത്തിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നാണ് ബാബുരാജ് പ്രതികരിച്ചത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് നടൻ ബാബുരാജ്.

ജനറൽ സെക്രട്ടറിയായ സിദ്ദിഖ് ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജിവച്ചതിന് പിന്നാലെയാണ് സഹ ഭാരവാഹിയായ ബാബുരാജിന് എതിരെയും സമാനമായ പരാതി ഉയരുന്നത്. സിദ്ദിഖിന്റെ അഭാവത്തിൽ ബാബുരാജ് സെക്രട്ടറി യുടെ താൽകാലിക ചുമതല വഹിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം പുറത്തുവന്നിരുന്നില്ല, അതിനി ടെയാണ് പുതിയ ആരോപണം.


Read Previous

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നയരൂപീകരണ സമിതിയിൽ മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ

Read Next

അതിജീവിതക്കൊപ്പം നില്‍ക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല : ഭാഗ്യലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »