Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ട്രാൻസ് വുമൺ അരുണിമയ്ക്ക് സംവരണ സീറ്റിൽ മത്സരിക്കാം; നാമനിർദ്ദേശ പത്രിക സ്വീകരിച്ചു


ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രാൻസ് വുമൺ അരുണിമയ്ക്ക് സംവരണ സീറ്റിൽ മത്സരിക്കാം. വയലാർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയായ അരുണിമയുടെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുകയായിരുന്നു.

സൂക്ഷ്മ പരിശോധനയിൽ അരുണിമയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. കെഎസ്‌യു ജനറൽ സെക്രട്ടറിയും ട്രാൻസ്‌ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയുമാണ് അരുണിമ എം കുറുപ്പ്.

അരുണിമയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പ്രചാരണങ്ങൾ പുറത്തുവന്നിരുന്നു. രേഖകളിലെല്ലാം സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് അരുണിമ പ്രതികരിച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴിൽ വനിതാ സംവരണ സീറ്റാണ് വയലാർ ഡിവിഷൻ. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്‌ജെൻഡറായ അമേയ പ്രസാദിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.


Read Previous

മണിക്കൂറിന് 500 രൂപ കൊടുക്കണം; ഇവിടെ എത്തിയാൽ കാർ യാത്ര സ്വപ്നം മാത്രം, സഞ്ചാരികൾ നോക്കിവച്ചോ

Read Next

റീൽസും വ്ളോഗും പ്രചാരത്തിലില്ലാതിരുന്ന കാലം; ഇന്ത്യയുടെ ആദ്യകാല ട്രാവൽ ഇൻഫ്ളുവൻസർ ധർമേന്ദ്രയുടെ മരുമകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »