Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോട്ടയത്ത് മരംവീണ് വന്‍ ഗതാഗതക്കുരുക്ക്, കോഴിക്കോട് വീട് തകര്‍ന്നു; വരുംമണിക്കൂറിലും ശക്തമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം. കൊല്ലം – ഡിണ്ടി ഗല്‍ ദേശീയപാത 183ല്‍ കോട്ടയം കഞ്ഞിക്കുഴി ജം​ഗ്ഷന് സമീപം കൂറ്റന്‍ തണല്‍മരം റോഡിലേക്കു മറിഞ്ഞുവീണ് വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നാദാപുരം ഇയ്യ ങ്കോട് വെളിയാറ വിമലയുടെ ഓടുമേഞ്ഞ ഇരുനില വീട് തകര്‍ന്നുവീണു. മാനന്ത വാടിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡില്‍നിന്ന് തെന്നിമാറി.

വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ കാറ്റിനു കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വരെ വേഗമുണ്ടാകും. മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കൊല്ലം – ഡിണ്ടിഗല്‍ ദേശീയപാത 183ല്‍ കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷന് സമീപം ഭവന നിര്‍മാണ ബോര്‍ഡ് ഓഫിസിനു സമീപത്തെ മരമാണു രാത്രി ഏഴരയോടെ മറിഞ്ഞു വീണത്. റോഡില്‍ വാഹനത്തിരക്ക് കുറഞ്ഞതിനാലും പ്രദേശത്ത് ആളില്ലാ ത്തതിനാലും അപകടം ഒഴിവായി. മരത്തിനു താഴെയാണ് ഓട്ടോ സ്റ്റാന്‍ഡ്. എന്നാല്‍ രാത്രി ആയതിനാല്‍ ഇവിടെ ഓട്ടോറിക്ഷകള്‍ ഉണ്ടായിരുന്നില്ല. രണ്ടര മണിക്കൂറിലേ റെയായി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പോസ്റ്റുകള്‍ ഒടിഞ്ഞു വീണതിനാല്‍ പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി. അഗ്‌നിരക്ഷാസേന മരം വെട്ടി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പൊലീസും സ്ഥലത്തെത്തി.

കോഴിക്കോട് ജില്ലയില്‍ മാവൂര്‍, നാദാപുരം, കുറ്റ്യാടി തുടങ്ങിയ മലയോര മേഖലക ളിലെല്ലാം കനത്ത മഴയാണ്. നാദാപുരം ഇയ്യങ്കോട് വെളിയാറ വിമലയുടെ ഓടുമേഞ്ഞ ഇരുനില വീട് തകര്‍ന്നു. മകന്റെ വീട്ടിലേക്ക് വിമല താമസം മാറിയിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കരയില്‍ റോഡില്‍ വെള്ളക്കെട്ടു ണ്ടായി ഗതാഗതം തടസ്സപ്പെട്ടു. മാവൂരില്‍ തെങ്ങിലക്കടവിലും കണ്ണിപറമ്പിലും കിണര്‍ ഇടിഞ്ഞുതാഴ്ന്നു.

മാനന്തവാടിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡില്‍നിന്ന് തെന്നിമാറി. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കാറ്റോ മിന്നലോ ഇല്ലാതെ ശക്തമായ മഴയാണു പെയ്യുന്നത്. താഴ്ന്ന ചില പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി.


Read Previous

നൗഷാദ് ആലത്തൂരിന് ജി എം എഫ് സ്നേഹാദരവ് നൽകി.

Read Next

ശമ്പളം ഇല്ല; 108 ആംബുലന്‍സ് ജീവനക്കാര്‍ ഇന്ന് മുതല്‍ സമരത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »