Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റഷ്യയ്ക്കടുത്ത് ആണവ അന്തര്‍ വാഹിനികള്‍ വിന്യസിക്കുമെന്ന് ട്രംപ്; അത് തകര്‍ക്കാന്‍ തങ്ങള്‍ക്ക് പറ്റുമെന്ന് റഷ്യ: പോര് മുറുകുന്നു


വാഷിങ്ടണ്‍: റഷ്യയ്ക്കടുത്ത് ആണവ അന്തര്‍ വാഹിനികള്‍ വിന്യസിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം തള്ളി റഷ്യ.ട്രംപിന്റെ നടപടിയെ വകവയ്ക്കുന്നില്ലെന്നും യു.എസിനേക്കാള്‍ കൂടുതല്‍ ആണവ അന്തര്‍ വാഹിനികള്‍ തങ്ങള്‍ ലോക സമുദ്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും റഷ്യയിലെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗം വിക്ടര്‍ വൊഡോലാ റ്റ്സ്‌കി പ്രതികരിച്ചു.

മാത്രമല്ല അനുയോജ്യമായ മേഖലകളിലേക്ക് മാറ്റാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഉത്തരവിട്ട അന്തര്‍ വാഹിനികള്‍ പണ്ടേ തങ്ങളുടെ നിരീക്ഷണത്തില്‍ ഉള്ളവയാണ്.അതിനാല്‍ അന്തര്‍ വാഹിനിക ളെക്കുറിച്ചുള്ള അമേരിക്കന്‍ നേതാവിന്റെ പ്രസ്താവനയ്ക്ക് റഷ്യ മറുപടി നല്‍കേണ്ട ആവശ്യമില്ലെന്നും വൊഡോലാറ്റ്സ്‌കി പറഞ്ഞു. വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോ ക്രെംലിന്‍ വക്താക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഉക്രെയ്‌നില്‍ വെടിനിറുത്തലിന് റഷ്യ ധാരണയില്‍ എത്താത്തതില്‍ ട്രംപിന് കടുത്ത അതൃപ്തിയുണ്ട്. ഓഗസ്റ്റ് എട്ടിനകം വെടിനിറുത്തല്‍ കരാറിലെത്തണമെന്നും ഇല്ലെങ്കില്‍ തീരുവകള്‍ ചുമത്തുമെന്നുമാണ് റഷ്യയ്ക്ക് ട്രംപ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ചര്‍ച്ചയ്ക്ക് തയ്യാറെങ്കിലും ലക്ഷ്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് റഷ്യ.


Read Previous

അമേരിക്കയുമായുള്ള ഉഭയകക്ഷി കരാറുകള്‍ മരവിപ്പിക്കാന്‍ നീക്കമില്ല; റിപ്പോര്‍ട്ടുകള്‍ വ്യാജമെന്ന് വിദേശകാര്യമന്ത്രാലയം

Read Next

ഇസ്രയേലി ബന്ദിയുടെ വിഡിയോ പുറത്തുവിട്ട് ഹമാസ്; പട്ടിണിയിലായ യുവാവ്, ദൃശ്യങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതെന്ന് നെതന്യാഹു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »