Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ട്രംപിന് മനംമാറ്റം; വ്യാപാര കരാര്‍ ചര്‍ച്ചയ്ക്കായി അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ത്യയിലേക്ക്


ന്യൂഡല്‍ഹി: റഷ്യന്‍ വ്യാപാര ബന്ധത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ചതോടെ വിരാമമായ ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ച വീണ്ടും പുനരാരംഭിക്കുന്നു. കരാറുമായി ബന്ധപ്പെട്ട ആറാം ഘട്ട ചര്‍ച്ചയ്ക്കായി യു.എസ് പ്രതിനിധി സംഘം രാത്രിയോടെ ഡല്‍ഹിയില്‍ എത്തും. ചൊവ്വാഴ്ച മുതല്‍ ചര്‍ച്ച പുനരാ രംഭിക്കും.

അമേരിക്കന്‍ വ്യാപാര രംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെന്‍ഡന്‍ ലിഞ്ചും സംഘവുമാണ് യു.എസില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നത്. ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ഓഗസ്റ്റ് 25 ന് നടക്കാനിരുന്ന ചര്‍ച്ചകള്‍ മാറ്റി വെച്ചിരുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ, ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതികരിച്ചിരുന്നു. ഇതോടെയാണ് വീണ്ടും വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് ജീവന്‍ വച്ചത്.

അതിനിടെ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റര്‍ നവാരോ ഇന്ത്യക്കെതിരേ വീണ്ടും രംഗത്തു വന്നു. അന്യായമായ വ്യാപാരത്തിലൂടെ തങ്ങളില്‍ നിന്ന് ഇന്ത്യ പണം സമ്പാദിക്കുന്നുവെന്നും നിരവധി തൊഴിലാളികള്‍ വഞ്ചിക്കപ്പെടുന്നുവെന്നും നവാരോ ആരോപിച്ചു. ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നു. റഷ്യക്കാര്‍ അത് ആയുധങ്ങള്‍ വാങ്ങാനായി ഉപയോഗിക്കുന്നു. ഇന്ത്യ ചര്‍ച്ചയ്ക്കായി വരികയാണ്. വ്യാപാരവുമായി ബന്ധപ്പെട്ട് നോക്കുകയാ ണെങ്കില്‍ വളരെ ഉയര്‍ന്ന തീരുവ ചുമത്തുന്നത് ഇന്ത്യയാണെന്നും അദേഹം ആരോപിച്ചു.

ഇന്ത്യക്കെതിരേ നേരത്തെയും നവാരോ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യ നികുതികളിലെ മഹാ രാജാവാണെന്നും കൊള്ളലാഭം കൊയ്യാനുള്ള പദ്ധതിയാണ് നടത്തുന്ന തെന്നുമായിരുന്നു പ്രധാന ആരോപണം. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.


Read Previous

റിയാദ് ഇന്ത്യൻ അസോസിയേഷൻ ‘റിയ’ സിൽവർ ജൂബിലി ആഘോഷിച്ചു.

Read Next

സര്‍ക്കാരിന് വീണ്ടും തിരിച്ചടി, ബി അശോകിന്റെ സ്ഥലംമാറ്റത്തിന് സ്‌റ്റേ, കൃഷി വകുപ്പില്‍ നിലനിര്‍ത്താന്‍ ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »