Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പശ്ചിമേഷ്യന്‍ രാഷ്ട്രീയം അടിമുടി മാറുന്നു: ഇസ്രായേലിനെ വിറപ്പിച്ച് തുര്‍ക്കി; സൈന്യത്തെ അയക്കുമെന്ന് ഉര്‍ദുഗാന്‍, സദ്ദാമിനെ ഓര്‍മയില്ലേ എന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുടെ മറുപടി


അങ്കാറ: ഗാസയിലെ പലസ്തീന്‍കാര്‍ക്കെതിരായ ആക്രമണം ഇസ്രായേല്‍ സൈന്യം തുടരവെ കടുത്ത ഭാഷയില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. പലസ്തീന്‍കാരെ രക്ഷിക്കാന്‍ ഇസ്രായേലിലേക്ക് സൈന്യത്തെ അയക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലിബിയയിലും നഗോര്‍ണോ കരാബഖിലും ചെയ്ത കാര്യം സൂചിപ്പിച്ചായിരുന്നു ഉര്‍ദുഗാന്റെ ഭീഷണി.

ആദ്യമായിട്ടാണ് തുര്‍ക്കി പ്രസിഡന്റ് ഇത്രയും കടുത്ത ഭാഷയില്‍ ഇസ്രായേലിനെ തിരെ സംസാരിക്കുന്നത്. ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണത്തെ അദ്ദേഹം നേരത്തെ അപലപിച്ചിരുന്നു. എന്നാല്‍ ഇസ്രായേലിലേക്ക് കടന്നുകയറുമെന്ന് പറയുന്നത് ആദ്യമായിട്ടാണ്. ഉര്‍ദുഗാന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇസ്രായേലും രംഗത്തുവന്നു. പശ്ചിമേഷ്യന്‍ രാഷ്ട്രീയം അടിമുടി മാറുമെന്നാണ് സൂചനകള്‍…

യൂറോപ്യന്‍-അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയിലെ രണ്ടാം കക്ഷിയാണ് തുര്‍ക്കി. അമേരിക്കയുടെ ആണവായുധങ്ങള്‍ സൂക്ഷിക്കുന്ന രാജ്യം കൂടിയാണിത്. അതേസമയം, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ വലിയ സൈനിക ശക്തി കൂടിയാണ് തുര്‍ക്കി എന്നതും എടുത്തുപറയണം. ഈ സാഹചര്യത്തിലാണ് തുര്‍ക്കിയുടെ പ്രതികരണം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുന്നത്.

തുര്‍ക്കി ഭരണകക്ഷിയായ എകെ പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കവെയാണ് ഉര്‍ദുഗാന്‍ ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയത്. പലസ്തീനില്‍ ഇസ്രായേല്‍ ചെയ്യുന്ന ക്രൂരതകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കരാബഖിലും ലിബിയയിലും ചെയ്ത പോലെ ഇസ്രായേലും ചെയ്യേണ്ടി വരുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഇനിയും മടിച്ച് നില്‍ക്കാന്‍ യാതൊരു കാരണങ്ങളുമില്ല. നാം കൂടുതല്‍ കരുത്തരാ കണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

മുഅമ്മര്‍ ഗദ്ദാഫിയെ വധിച്ച ശേഷം ലിബിയയില്‍ നിലവില്‍ വന്ന സര്‍ക്കാരിനെ യുഎന്‍ പിന്തുണച്ചിരുന്നു. സര്‍ക്കാരിനെ പിന്തുണച്ച് തുര്‍ക്കി സൈന്യത്തെ അയക്കുകയും ചെയ്തു. 2020ലെ ഈ സംഭവമാണ് ഉര്‍ദുഗാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. അസര്‍ബൈജാന്‍ സൈന്യം നഗോര്‍ണോ കരാബഖില്‍ സൈനിക നീക്കം നടത്തി യപ്പോള്‍ തുര്‍ക്കി സൈന്യം പിന്തുണ നല്‍കിയിരുന്നു. നേരിട്ട് സൈന്യത്തെ അയച്ചില്ലെങ്കിലും പരിശീലനം ഉള്‍പ്പെടെ നല്‍കി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഉര്‍ദുഗാന് ചുട്ട മറുപടിയുമായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി കറ്റ്‌സ് രംഗത്തുവന്നു. ഇറാഖിലെ സദ്ദാം ഹുസൈന്റെ അവസ്ഥ ഉര്‍ദുഗാനും വരുമെന്നായി രുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്ങനെയായിരുന്നു സദ്ദാമിന്റെ അന്ത്യമെന്ന് ഓര്‍ത്താല്‍ നന്ന് എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 2003ല്‍ അമേരിക്കയും സഖ്യ കക്ഷികളും ഇറാഖില്‍ അധിനിവേശം നടത്തി സദ്ദാമിനെ തടവിലാക്കി വിചാരണയ്ക്ക് ശേഷം തൂക്കിലേറ്റുകയായിരുന്നു.

അതിനിടെ, സിറിയ-ഇസ്രായേല്‍ അതിര്‍ത്തിയിലെ ഗുലാന്‍ കുന്നുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 12 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ ലബ്‌നാനിലെ ഹിസ്ബുല്ലയാണ് എന്ന് ഇസ്രായേല്‍ ആരോപിച്ചു. ഇക്കാര്യം ഹിസ്ബുല്ല നിഷേധിച്ചു. ലബ്‌നാനില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലബ്‌നാനിലേക്കുള്ള പൗരന്മാരുടെ യാത്ര നിരോധിച്ചും വിമാന സര്‍വീസ് മാറ്റിവച്ചും മിക്ക രാജ്യങ്ങളും ജാഗ്രത പാലിക്കുകയാണ്.


Read Previous

പ്രവാസികൾ അധ്വാനിക്കുന്ന യന്ത്രങ്ങൾ: മുഹമ്മദ് പറവൂർ

Read Next

പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം ഇൻഡ്യ സഖ്യം തകര്‍ത്തു, എന്‍റെ പ്രസംഗമുള്ളപ്പോള്‍ മോദി ഇനി സഭയില്‍ വരില്ല; ഇന്ത്യ ചക്രവ്യൂഹത്തിന്റെ കുരുക്കില്‍; ആറ് പേര്‍ നിയന്ത്രിക്കുന്നു’: ’ ലോക്‌സഭയില്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »