Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്ണൂരിലെ ‘രണ്ടു രൂപ ഡോക്ടര്‍’ അന്തരിച്ചു


കണ്ണൂര്‍: കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എ കെ രൈരു ഗോപാല്‍ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അരനൂറ്റാണ്ടോളം രോഗികളില്‍നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു താണ മാണിക്കക്കാവിന് സമീപത്തെ രൈരു ഗോപാല്‍ ചികിത്സ നല്‍കിയിരുന്നത്. പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്.

പുലര്‍ച്ചെ നാലുമുതല്‍ വൈകീട്ട് നാലുവരെ ഡോ. രൈരു ഗോപാല്‍ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെയാക്കി. മുന്‍പ് തളാപ്പ് എല്‍ഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വര്‍ഷം രോഗികളെ പരിശോധിച്ചത്. താണ മാണിക്കക്കാവി നടുത്ത് ‘ലക്ഷ്മി’ വീട്ടിലാണ് 10 വര്‍ഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്. കുട്ടികള്‍മുതല്‍ പ്രായമുള്ളവര്‍ വരെ ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കിയിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നും രോഗികള്‍ എത്തിയിരുന്നു.

2024 മേയ് എട്ടിന് ഡോക്ടറുടെ വീടിന്റെ ഗേറ്റില്‍ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ‘എന്റെ ജോലി ചെയ്യു വാനുള്ള ആരോഗ്യം ഇന്നെനിക്കില്ല, അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടു ക്കുന്നതും നിര്‍ത്തുകയാണ്’- ഇതായിരുന്നു ബോര്‍ഡിലെ കുറിപ്പ്. ഇത് സാധാരണക്കാരായ രോഗികള്‍ക്ക് വലിയൊരു ആഘാതമായിരുന്നു. ‘രണ്ടുരൂപ ഡോക്ടറുടെ’ ഈ കുറിപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ്ബു ക്കില്‍ പങ്കുവെച്ചത് കേരളമാകെ ചര്‍ച്ചയായിരുന്നു. ദേശീയ മാധ്യമങ്ങളിലും ഡോക്ടറെ കുറിച്ച് ലേഖനങ്ങള്‍ വന്നിരുന്നു.


Read Previous

ക്ഷേത്ര ദര്‍ശനത്തിന് പോയി; പിന്നീട് തിരിച്ചുവന്നില്ല, സിന്ധുവിന് സംഭവിച്ചതെന്ത്?, സെബാസ്റ്റ്യന്റെ ഇരയോ?; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Read Next

ലഹരി പരിശോധനക്കെത്തിയ പൊലീസിനെ മർദിച്ചു; യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »