Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികളുള്ള ജിസിസി രാജ്യമായി യുഎഇ 35.5 ലക്ഷം; രണ്ടാമത് സൗദി 26 ലക്ഷത്തിലേറെ ഇന്ത്യക്കാർ; പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാരുമായി കുവൈറ്റ് മൂന്നാം സ്ഥാനത്ത്


അബുദാബി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. സൗദി അറേബ്യ യ്ക്കാണ് രണ്ടാം സ്ഥാനം. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചതാണ് ഇക്കാര്യം.

നിലവിൽ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം ഒമ്പത് ദശലക്ഷം കടന്നതായും അദ്ദേഹം അറിയിച്ചു. ഫിൻടെക്, ഹെൽത്ത്കെയർ, ഇൻഫർ മേഷൻ ടെക്നോളജി, എഞ്ചിനീയറിംഗ്, ബാങ്കിംഗ് തുടങ്ങി ഉയർന്ന യോഗ്യതയുള്ള മേഖലകൾ മുതൽ ക്ലീനർമാർ, വീട്ടുജോലിക്കാർ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, നിർമാണ രംഗം തുടങ്ങിയ ബ്ലൂ കോളർ ജോലികൾ വരെയുള്ള മേഖലകളിൽ ഇന്ത്യ ക്കാർ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ വെച്ച് യുഎഇയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തൊഴിൽ തേടി എത്തിയിരിക്കുന്നത്. ദുബായ്,അബുദാബി, ഷാർജ ഉൾപ്പെ ടെയുള്ള വിവിധ എമിറേറ്റുകളിലായി 35.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. 26 ലക്ഷത്തിലേറെ ഇന്ത്യക്കാർക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയാണ് യുഎഇയുടെ തൊട്ടുപിന്നിലുള്ളതെന്നും ലോക്സഭയിലെ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി സിങ് പറഞ്ഞു.

പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാരുമായി കുവൈറ്റാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാന ത്തുള്ളത്. ജിസിസിയിലെ മറ്റ് രാജ്യങ്ങളായ ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നിവിട ങ്ങളിൽ 10 ലക്ഷത്തിൽ താഴെയാണ് ഇന്ത്യൻ പ്രവാസികളുടെ എണ്ണമെന്നും മന്ത്രി അറിയിച്ചു.


Read Previous

അര്‍ജുനായുള്ള തിരച്ചില്‍ തുടരും’; തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുമെന്ന് കാര്‍വാര്‍ എം.എല്‍.എ

Read Next

മണല്‍ക്കാറ്റ് ശക്തം; സൗദിയില്‍ 17 വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »