ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദുബൈ: യു എ ഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ അന്തിമ ഘട്ടത്തിലേക്ക്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ദുബൈയിൽ നിന്ന് ഫുജൈറയിലേക്ക് ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനിൽ സഞ്ചരിച്ചു. യാത്രയുടെ ചിത്രങ്ങൾ അദ്ദേഹം തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കുകയും ചെയ്തു.
ദേശീയ പദ്ധതികളിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു എന്നും ഇത്തിഹാദ് പദ്ധതിക്ക് നേതൃത്വം നൽകിയ തെയ്യാബ് ബിൻ മുഹമ്മദ് ബിൻ സായിദിനും അദ്ദേത്തിനൊപ്പം പ്രവർത്തിച്ച എല്ലവരെയും ഓർത്ത് അഭിമാനിക്കുന്നു എന്നും ഷെയ്ഖ് മുഹമ്മദ് ബിൻ പറഞ്ഞു. രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അതിനായി ദിവസവും ഒരു പുതിയ ഇഷ്ടിക ചേർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പദ്ധതിയിലൂടെ രാജ്യത്തിന്റെ കിഴക്ക് ഫുജൈറ മുതൽ പടിഞ്ഞാറ് അൽ സില വരെയുള്ള 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കാൻ കഴിയും. അടുത്ത വർഷം സർവീസ് ആരംഭിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തിഹാദ് പാസഞ്ചർ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുക. 2030 ആകുമ്പോൾ 36 ദശലക്ഷം യാത്രക്കാർ ട്രെയിനുകളിലൂടെ സഞ്ചരിക്കുമെന്നാണ് വിലയിരുത്തൽ.
