ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും ജയിലിലെത്തി. വധ ശിക്ഷാ വിധിയിൽനിന്ന് ഇളവ് അനുവദിക്കപ്പെട്ട റഹീമിന്റെ മോചനം ഉടനെ യുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.അടുത്ത കേസ് പരിഗണിക്കുന്നത് ഈ മാസം പതിനേഴിനാണ്
സൗദി തലസ്ഥാനമായ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിലാണ് ഉമ്മയും സഹോദരനും എത്തിയത്. ഉമ്മക്ക് മാത്രമാണ് ജയിലിന് അകത്തേക്ക് അധികൃതർ പ്രവേശനം അനുവദിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ മുപ്പതിനാണ് ഉമ്മയും സഹോദരനും സൗദിയിൽ എത്തിയത്. അബഹയിൽനിന്നാണ് ഇരുവരും റിയാദിൽ എത്തിയത്.
