Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചൈനയിൽ ശ്വാസകോശരോഗങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംയുക്ത യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം


ന്യൂഡല്‍ഹി:ചൈനയില്‍ കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ശ്വാസ കോശ രോഗങ്ങളില്‍ വന്‍ വര്‍ദ്ധനയുണ്ടായ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മേധാവിയുടെ അധ്യക്ഷതയില്‍ സംയുക്ത യോഗം ചേര്‍ന്നു. ലോകാരോഗ്യസംഘടനയില്‍ നിന്നുള്ള വിദഗ്ദ്ധര്‍, ദുരന്ത നിവാരണ സെല്ലില്‍ നിന്നുള്ളവര്‍, സംയുക്ത രോഗ നിരീക്ഷണ പ്രോഗ്രാം, ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, അടിയന്തര മെഡിക്കല്‍ റിലീഫ് ഡിവിഷന്‍, ഡല്‍ഹിയിലെ എയിംസ് അടക്കമുള്ള ആശുപത്രികള്‍ എന്നിവ യോഗത്തില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ സാഹചര്യങ്ങള്‍ സാധ്യമായ എല്ലാ മാര്‍ഗത്തിലൂടെയും നിരീക്ഷിച്ച് വരികയാണ്. സമയാസമയങ്ങളില്‍ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടു. ചൈനയില്‍ വ്യാപകമായിരിക്കുന്ന വൈറസ് ഇന്ത്യയടക്കം ലോകമെമ്പാടും ഇതിനകം തന്നെ പടരുന്നുണ്ടെന്നും പ്രസ്‌താവനയില്‍ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം രാജ്യത്ത് ശ്വാസകോശരോഗങ്ങളില്‍ കാര്യമായ വര്‍ദ്ധനയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. സാധാരണ ശൈത്യകാലത്ത് കാണപ്പെടുന്ന രീതിയിലുള്ള രോഗബാധകള്‍ മാത്രമേ വിവിധ ആശുപത്രികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളൂ.

അതേസമയം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എച്ച്എംപിവി പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ശ്വാസകോശ രോഗങ്ങളില്‍ വര്‍ദ്ധനയുണ്ടായാല്‍ നേരിടാന്‍ രാജ്യം സര്‍വസജ്ജമാണ്. ആരോഗ്യ ശൃംഖല കരുതലോടെയാണ് മുന്നോട്ട് നീങ്ങുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


Read Previous

ബംഗ്ലാദേശിലെ അൻപത് ജഡ്‌ജിമാർക്ക് ഇന്ത്യയിൽ പരിശീലനം, നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ

Read Next

പത്രസ്ഥാപനത്തിന്‍റെ ഉടമസ്ഥനായ ശതകോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ മുട്ടിലിഴയുന്നു; കാർട്ടൂൺ പ്രസിദ്ധീകരിക്കാത്തതിനെ തുടർന്ന് പുലിറ്റ്സർ ജേതാവായ കാർട്ടൂണിസ്റ്റ് വാഷിങ്ടൺ പോസ്റ്റിൽ നിന്ന് രാജി വച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »