Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശമനമില്ലാതെ കലാപം : കലാപക്കാരെ ഭയന്ന് ബംഗ്ലാദേശ് ചീഫ് ജസ്റ്റിസിന് പുറമേ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും സ്ഥാനം ഒഴിഞ്ഞു


ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുര്‍ റൗഫ് തലൂക്ദര്‍ (ഇടത്ത്) ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍ (വലത്ത്)

ധാക്ക: ബംഗ്ലാദേശില്‍ കലാപം കൂടുതല്‍ രൂക്ഷമായതിനെ തുടര്‍ന്ന് സുപ്രീ കോടതി ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍ രാജി വച്ചതിനു പിന്നാലെ. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും സ്ഥാനം ഒഴിഞ്ഞു കലാപത്തിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികളുടെ പ്രതിഷേധം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്റെ രാജി. ഹസന്റെ രാജിക്ക് പിന്നാലെ ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുര്‍ റൗഫ് തലൂക്ദറും രാജി വച്ചിട്ടുണ്ട്.

കലാപക്കാര്‍ സുപ്രീം കോടതി വളയുകയും രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളും അഭിഭാഷകരും ഉള്‍ പ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു.

അതേസമയം കലാപ കലുഷിതമായ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര്‍ കാത്ത് നില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു വിഭാഗത്തിലുള്ളവരാണ് രാജ്യത്തേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുള്ളത്. ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെയാണ് ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.

ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയിലെത്തുന്ന ബംഗ്ലാദേശ് പൗരന്മാരെ ബി എസ്എഫ് സുരക്ഷ ഉദ്യോഗസ്ഥര്‍ തിരിച്ചയക്കാന്‍ ശ്രമിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. വലിയ കൂട്ടങ്ങളായാണ് ബംഗ്ലാദേശ് പൗരന്മാര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കെത്തുന്നത്.

പശ്ചിമ ബംഗാളിലെ കൂച് ബിഹാറിലെ അതിര്‍ത്തി വഴിയാണ് ആളുകള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് അതിര്‍ത്തി യിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കി. ബിഎസ്എഫ് ഈസ്റ്റേണ്‍ കമാന്‍ഡ് എഡിജിയാണ് സമിതിയുടെ മേധാവി.


Read Previous

ബാഗിലെന്താ ബോംബുണ്ടോ?’; കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

Read Next

വയനാട് ദുരന്തം : പുനരധിവാസത്തിന് 3500 കോടി രൂപ; വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »