ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വാഷിങ്ടൺ: അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം രേഖ പ്പെടുത്തി പ്രസിഡന്‍റ് ജോ ബൈഡൻ. ഡെലവെയറിലെ വിൽമിങ്ടണിലുള്ള വീട്ടിൽ നിന്ന് ഏറെ അകലെയല്ലാത്ത ബൂത്തിൽ 40 മിനിറ്റോളം വോട്ടു ചെയ്യാൻ മറ്റു വോട്ടർ മാർക്കൊപ്പം ബൈഡനും കാത്തുനിന്നു.
വരിയിൽ നിൽക്കുമ്പോൾ ബൈഡൻ വോട്ടർമാരുമായി സംസാരിക്കുന്നതും തനിക്ക് മുന്നിലുള്ള വീൽചെയറിലെ വയോധികയെ തള്ളിനീക്കി സഹായിക്കുന്നതും വിഡിയോയിൽ കാണാം.
കറുത്ത തുണികൊണ്ട് മറച്ച ബൂത്തിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ബൈ ഡൻ തിരഞ്ഞെടുപ്പ് പ്രവർത്തകരോട് സംസാരിക്കുന്നതും കാണാം. വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് ഉൾപ്പെടെയുള്ള ഡെമോക്രാറ്റുകൾ വിജയിക്കുമെന്ന് താങ്കൾ കരുതുന്നു ണ്ടോയെന്ന് പോളിങ് സ്ഥലത്തിന് പുറത്ത് ഒരാൾ ചോദിച്ചപ്പോൾ ‘നമ്മൾ വിജയിക്കുമെ ന്നാ’യിരുന്നു ബൈഡന്റെ മറുപടി.
ആരോഗ്യത്തെക്കുറിച്ചുള്ളവർധിച്ച ആശങ്കകളും മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ഡെമോക്രാറ്റുകളുടെ ആശങ്കയും കാരണം വീണ്ടും തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട എന്ന് കഴിഞ്ഞ ജൂലൈയിൽ ബൈഡൻ തീരുമാനിച്ചിരുന്നു.
