ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: ഇസ്ലാമിക ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് ജമാ അത്തെ ഇസ്ലാമിയെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഇസ്ലാമില്‍ നാശമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ജമാ അത്തെ ഇസ്ലാമിയെ അതിന്റെ തുടക്കം മുതലേ സമസ്ത എതിര്‍ക്കുന്നുണ്ടെന്നും അത് തീവ്രവാദ സംഘടനയാ ണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുടെ അടിത്തറ എന്നുപറയുന്നത് മതരാഷ്ട്രമാണ്. അത് സ്ഥാപകന്‍ മൗദൂദിയുടെ ഗ്രന്ഥങ്ങളില്‍ തന്നെ പറയുന്നുണ്ട്. ഇസ്ലാമിക വിരുദ്ധമായ ആശയം പ്രചരിപ്പിക്കുകയും വിശ്വസിക്കുക യും ചെയ്യുന്നവരാണ് അവര്‍. മതത്തില്‍ പലതും കടത്തിക്കൂട്ടി ഉള്ളതിനെ ഇല്ലാതാക്കിയവരാണ് ജമാ അത്തുകളെന്നും ഉമര്‍ ഫൈസി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍, മുസ്ലിംകള്ക്ക് ഫത് വ കൊടുക്കേണ്ടത് സതീശന് അല്ലെന്നാ യിരുന്നു ഉമര്‍ ഫൈസിയുടെ പ്രതികരണം.
നിലമ്പൂര്‍ ഉപതെറഞ്ഞെടുപ്പില് ജമാ അത്തെ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിന് പിന്നാലെ ടെലിവി ഷന് ചാനലിനോടാണ് സമസ്ത നേതാവിന്റെ പ്രതികരണം. നിലമ്പൂരില്‍ അണികള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം. രാഷ്ട്രീയമായി ഒന്നിലും സംഘടന ഇടപെടാറില്ല. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോട് ബന്ധമോ വിരോധമോ വച്ചുപുലര്‍ത്താതെ ജനോപകരപ്രദമായതും ഭരണഘടനയനുസരിച്ച് പ്രവര്‍ത്തി ക്കുന്നതും മതസൗഹാര്‍ദം നിലനിര്‍ത്തുന്നതും തീവ്രവാദവിരുദ്ധത്തിനുമെതിരെ പ്രവര്ത്തിക്കുന്നതുമാ രാഷ്ട്രീയ പാര്‍ട്ടികളോട് യോജിക്കുന്നതില്‍ വിരോധമില്ലെന്നതാണ് നിലപാടെന്നും ഉമര്‍ ഫൈസി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദം തള്ളി ഇന്നലെയും മുസ്ലീം സംഘടനകള്‍ രംഗത്തുവന്നിരുന്നു. മതരാഷ്ട്ര വാദം ജമാഅത്തെ ഇസ്ലാമി ഉപേക്ഷിച്ചോയെന്ന് വിഡി സതീശന് വിശദീകരിക്കണമെന്ന് കാന്തപുരം വിഭാഗം സുന്നി നേതൃത്വം ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വേണ്ടപോലെ പഠിച്ചിട്ടല്ല ഈ പ്രസ്താവന എന്ന് തോന്നുന്നു എന്ന് കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികള്‍ തന്നെയെന്നാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ വിലയിരുത്തല്‍.
