Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിസ തട്ടിപ്പ് കേസ്: സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ


ഹെല്‍സിങ്കി: പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. പോളണ്ടിലെ വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. 2020 ലെ വിസ തട്ടിപ്പു കേസില്‍ സനലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

പോളണ്ടിലെ വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍വെച്ച് മാര്‍ച്ച് 28-ാം തീയതി അധികൃതര്‍ കസ്റ്റഡി യിലെടുത്തെന്നാണ് ഫിന്‍ലന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സനല്‍ ഇടമുറക് അറസ്റ്റിലായതായി ഫിന്‍ലന്‍ഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു.രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാ നാണ് സനല്‍ പോളണ്ടിലെത്തിയത്.

മതനിന്ദാ കേസില്‍പ്പെട്ട് ഇന്ത്യവിട്ട സനല്‍ 2012 മുതല്‍ ഫിന്‍ലന്‍ഡിലായിരുന്നു താമസം. ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സനല്‍ ഇടമുറകിനെ പോളണ്ടില്‍ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പോളണ്ടില്‍ മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


Read Previous

കെഎസ്ആർടിസിക്ക് 102.62 കോടിയുടെ സഹായം അനുവദിച്ച് ധനവകുപ്പ്

Read Next

മകളെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ചുകൊന്ന കൃഷ്ണപ്രിയയുടെ അച്ഛന്‍ ശങ്കരനാരായണന്‍ ഇനി ഓര്‍മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »