Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗന്ദര്യയുടെ മരണം കൊലപാതകമോ? 21 വർഷങ്ങൾക്ക് ശേഷം പരാതി; മറുപടിയുമായി താരത്തിൻറെ ഭർത്താവ്


ഹൈദരാബാദ്: നടി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി 21 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസില്‍ പരാതി. സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് നടിയെ കൊലപ്പെടുത്തിയതാ ണെന്നാണ് ആന്ധ്ര സ്വദേശിയായ ചിട്ടിമല്ലു എന്നയാളുടെ പരാതിയില്‍ പറയുന്നത്. തെലുഗു നടന്‍ മോഹന്‍ ബാബുവാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് ആരോപിക്കുന്നത്. അതേസമയം സൗന്ദര്യയുടെ ഭര്‍ത്താവ് ജി. എസ് രഘു ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു.

ആന്ധ്രയിലെ ജല്‍പല്ലി ജില്ലയിലെ ആറ് ഏക്കറോളം സ്ഥലം വില്‍ക്കാന്‍ സൗന്ദര്യയും സഹോദരനും തയാറായില്ലെന്നും അപകട മരണത്തിന് ശേഷം ആ സ്ഥലം കൈയേറിയെന്നും അതിനാല്‍ സൗന്ദര്യയുടെ മരണത്തില്‍ മോഹന്‍ ബാബുവിന്‍റെ പങ്ക് അന്വേഷിക്കണമെന്നുമാണ് പാരാതിയില്‍ പറയുന്നത്.

സ്വത്ത് എങ്ങനെ മോഹന്‍ബാബു തട്ടിയെടുത്തുവെന്നത് അന്വേഷിക്കണമെന്നും ആ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നുമാണ് ചിട്ടിമല്ലുവിന്‍റെ പരാതിയില്‍ പറയുന്നത്. മോഹന്‍ ബാബുവും സൗന്ദര്യയുടെ ഇളയ സഹോദരനും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളും നിയമ പോരാട്ടങ്ങളും ചിട്ടിമല്ലു പരാതിയില്‍ പറയുന്നുണ്ട്.

വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സൗന്ദര്യയുടെ ഭര്‍ത്താവ് ജി എസ് രഘു. ഇരുവരും തമ്മില്‍ സ്വത്തു തര്‍ക്കം ഉണ്ടായിരുന്നില്ലെന്നാണ് സൗന്ദര്യയുടെ ഭര്‍ത്താവ് പറയുന്നത്. മോഹന്‍ബാബുവിനേയും സൗന്ദര്യയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ജി എസ് രഘു തള്ളിക്കളഞ്ഞു. സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൗന്ദര്യയില്‍ നിന്ന് മോഹന്‍ ബാബു നിയമവിരുദ്ധമായി സമ്പാദിച്ച ഒരു സ്വത്തും ഇല്ലയെന്നും ജി എസ് രഘു വ്യക്തമാക്കി. തന്‍റെ അറിവില്‍ നടനുമായി തങ്ങള്‍ക്ക് ഒരു ഭൂമി ഇടപാടും ഉണ്ടായിരുന്നില്ലെന്നും രഘു പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹൈദരാബാദിലെ സ്വത്തുമായി ബന്ധപ്പെട്ട് മോഹന്‍ ബാബുവിനെയും സൗന്ദര്യയേയും കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. അതിനാല്‍ ഈ വാര്‍ത്തകള്‍ ഞാന്‍ നിഷേധിക്കാന്‍ ആഗ്രഹി ക്കുന്നു. അന്തരിച്ച എന്‍റെ ഭാര്യ സൗന്ദര്യയില്‍ നിന്ന് മോഹന്‍ബാബു സാര്‍ നിയമ വിരുദ്ധമായി സമ്പാദിച്ച ഒരു സ്വത്തും ഇല്ലെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു. എന്‍റെ അറിവില്‍ അദ്ദേവുമായി ഞങ്ങള്‍ക്ക് ഒരു ഭൂമി ഇടപാടും ഉണ്ടായിരുന്നില്ല. ജി എസ് രഘുവിന്‍റെ വാക്കുകള്‍.

മോഹന്‍ ബാബു സാറിനെ ഞാന്‍ ബഹുമാനിക്കുന്നു. എല്ലാവരുമായും സത്യം പങ്കിടാന്‍ താന്‍ ആഗ്രഹി ക്കുന്നു. കഴിഞ്ഞ 25 വര്‍ഷമായി അറിയാം. മോഹന്‍ ബാബുവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ജി എസ് രഘു കുറിപ്പ് അവസാനിപ്പിക്കുന്നത്.

സൗന്ദര്യ 2004 ഏപ്രില്‍ 17 നാണ് ഹെലികോപ്‌റ്റര്‍ അപകടത്തിനിടെ മരണമടയുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെയിലായിരുന്നു അപകടം. സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ്, പൈലറ്റ് മാവേലിക്കര സ്വദേശി ജോയ് ഫിലിപ്പ്, ബി ജെപിയുടെ പ്രാദേശിക നേതാവ് രമേഷ് ഖാദം എന്നവരാണ് മരിച്ചത്. മുപ്പത്തി രണ്ടാം വയസിലാണ് സൗന്ദര്യ മരണത്തിന് കീഴടങ്ങുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മാസത്തിലായിരുന്നു ആ നടുക്കുന്ന ദുരന്തമുണ്ടായത്.


Read Previous

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്തു; ആശങ്കയോടെ ജനങ്ങൾ, ജാഗ്രതാ മുന്നറിയിപ്പ്

Read Next

ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്; ഒരുപാട് സന്തോഷമുണ്ടെന്ന് നടൻ കാളിദാസിന്റെ ഭാര്യ താരിണി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »