Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാടിന് തന്റെ സഹോദരിയെക്കാൾ മികച്ചൊരു ജനപ്രതിനിധിയെ സങ്കല്പ്പി‍ക്കാനാകില്ല; പ്രിയങ്ക ഗാന്ധിയെ കുറിച്ച് കുറിപ്പുമായി രാഹുൽ ഗാന്ധി


വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ കന്നിപ്പോരാട്ടത്തിനിറങ്ങുന്ന സഹോദരി പ്രിയങ്ക ഗാന്ധിയെ കുറിച്ച് കുറിപ്പുമായി രാഹുൽ ഗാന്ധി.വയനാടിന് തന്റെ സഹോദരിയെക്കാൾ മികച്ചൊരു ജനപ്രതിനിധിയെ സങ്കപ്പിക്കാനാകില്ലെന്നും വയനാടിന് വേണ്ടി പാർലമെന്റിൽ ഉറച്ച ശബ്ദമാകാൻ അവർക്ക് സാധിക്കുമെന്നും രാഹുൽ എക്സിൽ കുറിച്ചു.

വയനാട്ടിലെ ജനങ്ങൾക്ക് എന്റെ മനസിലൊരു പ്രത്യേക സ്ഥാനമുണ്ട്. അവർക്ക് എന്റെ സഹോദരിയെക്കാൾ മികച്ചൊരു ജനപ്രതിനിധിയെ എനിക്ക് സങ്കപ്പിക്കാ നാകില്ല. വയനാടിന്റെ ആവശ്യങ്ങൾ നിറവേറ്റാനും പാർലമെന്റിലെ ഉറച്ച ശബ്ദമായി മാറാനും അവർക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നാളെ ‍ഞങ്ങൾക്കൊപ്പം ചേരൂ, 23 ന് അവർ ലോക്സഭ തിരഞ്ഞെടുപ്പിൽ നോമിനേഷൻ കൈമാറും. വയനാടിനുള്ള സ്നേഹം ഉറപ്പാക്കാം’, രാഹുൽ എക്സിൽ കുറിച്ചു.

ബുധനാഴ്ചയാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്നും നാമനിർദേശ പത്രിക സമർപ്പി ക്കുന്നത്. രാഹുൽ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും അവർക്കൊപ്പം പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും. മൂവരും ഇന്ന് വൈകീട്ടോടെ മൈസൂരുവിൽ വിമാനമിറങ്ങി. ബുധനാഴ്ച റോഡ് മാർഗമാണ് ഗാന്ധി കുടുംബം വയനാട്ടിൽ എത്തുക. തുടർന്ന് കൽപ്പറ്റയിൽ പ്രിയങ്ക ഗാന്ധി നയിക്കുന്ന റോഡ് ഷോ നടക്കും. സോണിയയും രാഹുലും റോഡ് ഷോയിൽ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും നാളെ വയനാട്ടിൽ എത്തുന്നുണ്ട്. റോഡ് ഷോയ്ക്ക് ശേഷമാകും മൂവരും ചേർന്ന് കളക്ട്രേറ്റിൽ നാമനിർദേശപത്രിക സമർപ്പിക്കുക.

വയനാട്ടിൽ പ്രിയങ്കയുടെ കന്നി മത്സരമാണ്. രാഹുൽ ഗാന്ധി രാജിവെച്ച സാഹചര്യ ത്തിലാണ് പ്രിയങ്ക വയനാട്ടിൽ മത്സരിക്കാൻ എത്തിയത്. മകളുടെ ആദ്യ മത്സരമായ തിനാലാണ് സോണിയ ഗാന്ധിയും കേരളത്തിൽ എത്തുന്നത്. 10 വർഷങ്ങൾക്ക് ശേഷ മാണ് സോണിയ കേരളത്തിലേക്ക് വരുന്നത്. ഗാന്ധി കുടുംബം ഒന്നിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകർ. പ്രിയങ്ക ഗാന്ധിയുടെ ഭൂരി പക്ഷം അഞ്ച് ലക്ഷത്തിന് മുകളിൽ എത്തിക്കുകയെന്നതാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം.

ശക്തമായ പ്രവർത്തനമാണ് കോൺഗ്രസ് കാഴ്ചവെക്കുന്നത്. ജില്ലയിലെ അഞ്ച് എം എൽ എമാർക്കാണ് അവിടുത്തെ ചുമതല. കൂടാതെ എ ഐ സി സി ഭാരവാഹികൾ പ്രവർത്ത നങ്ങൾ നേരിട്ട് നിരീക്ഷിക്കും. 2019 ൽ 706,367 വോട്ടുകൾ നേടിയായിരുന്നു രാഹുൽ ഗാന്ധി വയനാട് വിജയിച്ചത്. 2024 ൽ 647,445 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന് വേണ്ടി സത്യൻ മൊകേരിയും എൻഡിഎയ്ക്കായി നവ്യ ഹരിദാസുമാണ് കളത്തിൽ.


Read Previous

ലാ നിന പ്രതിഭാസം കൊടും തണുപ്പിന് കാരണമാവുമെന്ന വാര്‍ത്ത തെറ്റ്; സൗദിയില്‍ ഇത്തവണ ശൈത്യകാലത്തിന് ശക്തി കുറയും

Read Next

പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; അമ്മ സോണിയ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പ്രിയങ്കയ്ക്ക് ഒപ്പുമുണ്ട്, രാഹുല്‍ ഗാന്ധി നാളെയെത്തും, ആവേശം പടര്‍ത്താന്‍ ‘ കോണ്‍ഗ്രസ് കുടുംബം’ ഒന്നാകെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »