Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട് ഉരുൾപൊട്ടൽ; ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തി മൃതദേഹങ്ങൾ, ലഭിച്ചത് മൂന്ന് വയസുള്ള കുട്ടിയുടെ ഉള്‍പ്പടെ 10 മൃതദേഹങ്ങള്‍


കോഴിക്കോട്: വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം ലഭിച്ചത് 10 മൃതദേഹങ്ങള്‍. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ചാലിയാറിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു.

ഇതില്‍ നാല് മൃതദേഹത്തളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് ഫ്രീസറിലേക്ക് മാറ്റി.ആവശ്യമെങ്കിൽ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.

വീട്ടുസാധനങ്ങളും ​ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്. ഉരുൾപൊട്ടലിൽ ഇതുവരെ 24 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. നിലമ്പൂരില്‍ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേനകൾ രംഗത്തെത്തി. നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.


Read Previous

വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 23 ആയി. വിവിധയിടങ്ങളിലായി നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്, പ്രദേശത്തെ നിരവധി വീടുകൾ കാണാനില്ലെന്ന് നാട്ടുകാർ, രക്ഷാദൗത്യത്തിനുള്ള ഹെലികോ പ്‌റ്ററുകള്‍ക്ക് ലാന്‍ഡ് ചെയ്യാനായില്ല.

Read Next

വയനാട് ദുരന്തം: മരണം 42 ആയി; ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു; മണ്ണില്‍പ്പുതഞ്ഞ് നിരവധി പേര്‍. പലരുടേയും അടുത്തേക്ക് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല, രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും ഡോഗ് സ്ക്വാഡും, 101 പേരെ രക്ഷപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »