Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരുമനയൂർ സ്വദേശിക്കു സഹായവുമായി “നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ”


റിയാദ് : താമസ രേഖയുടെ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന ചാവക്കാട് ഒരുമനയൂർ സ്വദേശി ഇന്ത്യൻ എംബസിയുടെയും നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിന്റെയും സഹായത്തോടെ നാട്ടിലേക്കു തിരിച്ചു. മൂന്നു മാസത്തെ തൊഴിൽ വിസയിലെത്തി കാലാവധി തീരുന്നതിനു മുന്നേ വിസ പുതുക്കുവാനോ മറ്റൊരു സ്പോൺസറിലേക്കു മാറുവാനോ സാധിച്ചിരുന്നില്ല.

ഇഖാമയുടെ കാലവധി കഴിഞ്ഞതിനാൽ നിയമാനുസൃതമായി ജോലി ചെയ്യാൻ സാധിക്കാതെ വളരെ ദുരിതത്തിലാണ് ജീവിതം തള്ളി നീക്കിയിരുന്നത് . ഈ വിഷയം ശ്രദ്ധയിൽപെട്ട നമ്മൾ ചാവക്കാട്ടുകാർ ജീവകാരുണ്യ വിഭാഗം നാട്ടിൽ പോകേണ്ട യാത്ര രേഖകൾ ഇന്ത്യൻ എംബസിയിൽ നിന്ന് ശരിയാക്കാൻ നേതൃത്വം നൽകുകുകയും തുടർന്ന് ഔട്ട് പാസ് ലഭിക്കുകയും ചെയ്തു.

മടക്ക യാത്രക്കുള്ള ടിക്കറ്റ് നമ്മൾ ചാവക്കാട്ടുക്കാർ സൗദി ചാപ്റ്റർ വഹിച്ചു കൊണ്ട് പ്രസിഡന്റ് ഷാഹിദ് അറക്കൽ ജീവകാരുണ്യ കൺവീനർ സിറാജുദ്ധീൻ ഓവുങ്ങലിനു കൈമാറി. സയ്യിദ് ജാഫർ തങ്ങൾ, ഷാജഹാൻ ചാവക്കാട്, ആരിഫ് വൈശ്യം വീട്ടിൽ, ഫെർമിസ് മടത്തോടയിൽ, ആരിഫ് നമ്പിശ്ശേരി തുടങ്ങിയവർ ചേർന്ന് ശ്രീലങ്കൻ ഐർവേസ്‌ വിമാനത്തിൽ യാത്രയാക്കി


Read Previous

വാഴക്കാട് റിയാദ് സാംസ്‌കാരിക വേദിക്ക് നവ നേതൃത്വം

Read Next

വിശ്വാസികൾക്ക് അഭിമാന നിമിഷം, മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാൾ പദവിയിൽ; സ്ഥാനീയ ചിഹ്നങ്ങൾ അണിയിച്ച് മാർപാപ്പ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »