Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്ണൂരില്‍ നടന്നത് സദാചാര ഗുണ്ടായിസം തന്നെ; റസീനയുടെ ആൺസുഹൃത്തിനെ എസ്‌ഡിപിഐ ഓഫിസില്‍ വച്ച് വിചാരണ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്


റസീനയുടെ ആൺസുഹൃത്തിനെ എസ്‌ഡിപിഐ ഓഫിസില്‍ വച്ച് വിചാരണ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂർ: കായലോട് സദാചാര ആക്രമണത്തിൽ എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ വിചാരണ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മരിച്ച റസീനയുടെ ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ, യുവാവിന്‍റെ ബന്ധുക്കളെ വിളിച്ചുവരുത്തി ചർച്ച ചെയ്യുക മാത്രമാണ് ചെയ്‌തതെന്ന എസ്‌ഡിപിഐ പ്രവര്‍ത്തകരുടെ വിശദീകരണം പൊളിഞ്ഞു.

മരിച്ച റസീനയുടെ സുഹൃത്തിനെ എസ്‌ഡിപിഐ ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. പത്തോളം പേരാണ് യുവാവിന് ചുറ്റുമിരിക്കുന്നത്. സംഭവത്തിൽ നടന്നത് സദാചാര ​ഗുണ്ടായിസമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറും വ്യക്തമാക്കി. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയെന്നും റസീനയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്നും കമ്മിഷണർ‌ പറഞ്ഞു.

സുഹൃത്തിനെ കുറ്റപ്പെടുത്തുന്നതൊന്നും ആത്മഹത്യാക്കുറിപ്പിലില്ല. റസീനയും സുഹൃത്തായ റഹീസും സംസാരിച്ച് നിൽക്കുമ്പോൾ മൂന്നു ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയെന്നും ഇരുവരും തമ്മിലുള്ള സൗഹൃദത്തെ സംബന്ധിച്ച് മോശമായി സംസാരിച്ചുവെന്നും ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് ആത്മഹത്യയെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ടെന്ന് ഡിസിപി നിഥിൻരാജ് മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റിലായ പ്രതികള്‍

യുവാവിനെ പ്രതികൾ മർദിച്ചിരുന്നെന്നും ഇയാളെ കാണാനില്ലെന്നും കമ്മിഷണർ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല. എന്നാൽ പണവും സ്വർണവും തട്ടിയെടുത്ത് ആൺ സുഹൃത്താണ് പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടത് എന്നാണ് കുടുംബത്തിൻ്റെ ആരോപണം. അറസ്റ്റിലായവർ നിരപരാധികളെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ ഞായറാഴ്‌ചയാണ് റോഡരികിൽ സംസാരിച്ച് നിൽക്കുകയായിരുന്ന റസീനക്കും, സുഹൃ ത്തിനും നേരെ സദാചാര ആക്രമണം ഉണ്ടായത്. എസ്‌ഡിപിഐ സ്വാധീന മേഖലയായത് കൊണ്ട് തന്നെ അവരിലേക്ക് ആരോപണം നീളുകയായിരുന്നു. യുവാവിനെ മർദ്ദിക്കുകയും എസ്‌ഡിപിഐ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു എന്ന ആരോപണം ആദ്യഘട്ടത്തിൽ തന്നെ ഉയർന്നു. ഇതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു എന്നതാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ.

ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച ബന്ധു ഉൾപ്പെടെ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തിരുന്നു. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാൻ്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്‌നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവർ എസ്‌ഡിപിഐ പ്രവർത്തകരാണ്. യുവാവിനെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുകയും മർദിക്കുകയും ചെയ്‌തുവെന്നും ആരോപണമുയർന്നിരുന്നു. ഇത് പൊലീസ് ശരിവയ്ക്കു‌കയും ചെയ്‌തു.


Read Previous

ആണവ-റേഡിയേഷൻ അത്യാഹിതങ്ങൾ നേരിടാൻ കുവൈത്ത് സജ്ജം

Read Next

പ്രിയംവദയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: പ്രതിയുടെ മൊഴി കളവ്, കൊലപാതകം മാലയ്ക്ക് വേണ്ടി; അന്വേഷണം വഴിതെറ്റിക്കാന്‍ ബാഗും ചെരുപ്പും കത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »