Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാകിസ്ഥാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും റഡാറുകളെയും പൂര്‍ണമായും ഇന്ത്യന്‍ ചാവേര്‍ ഡ്രോണ്‍ തകര്‍ത്തു , ഏഴ് പാക്‌ സൈനികര്‍ കൊല്ലപെട്ടു; എന്താണ് എച്ച് ക്യൂ9?


ന്യൂഡല്‍ഹി: കഴിഞ്ഞ അര്‍ദ്ധരാത്രിയില്‍ ഇന്ത്യയുടെ വടക്കന്‍, പശ്ചിമ മേഖലകലിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള പാക് ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്ഥാന്‍റെ ലാഹോ റിലും മറ്റ് വിവിധിയിടങ്ങളിലുമുണ്ടായിരുന്ന വ്യോമപ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേന തകര്‍ത്തുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.

അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, അദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡിഗഢ്, നാല്‍ ഫലോജി, ഉത്തര്‍ലയ്, ഭുജ് തുടങ്ങിയിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാനായിരുന്നു പാക് ശ്രമം. എന്നാല്‍ ഇതെല്ലാം പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്കായി. സംയോജിത പ്രത്യാക്രമണ യുഎഎസ് ഗ്രിഡ്, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ പാക് ശ്രമത്തെ ചെറുത്തത്. പാക് ആക്രമണത്തിന്‍റെ തെളിവായി വിവിധയിടങ്ങളില്‍ നിന്ന് ഇതിന്‍റെ അവശിഷ്‌ടങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എന്താണ് എച്ച് ക്യൂ9?

ദീര്‍ഘദൂരസൈനിക ഭൗമ-വ്യോ മിസൈല്‍ സംവിധാനമാണ് എച്ച് ക്യൂ9. ചൈനീസ് നിര്‍മ്മിത വ്യോമ സംവിധാനമായ ഇത് പാക് സൈന്യത്തിന്‍റെ ബഹുതലവ്യോമപ്രതിരോധ ശൃംഖലയുടെ സുപ്രധാന ഘടകങ്ങളിലൊന്നാണ്. 2015 മുതല്‍ തന്നെ ഇത് വാങ്ങാനുള്ള ചര്‍ച്ചകള്‍ പാകിസ്ഥാന്‍ ആരംഭിച്ചിരുന്നു. 2021 ഒക്‌ടോബര്‍ 14നാണ് ഇവ പാക് സേനയുടെ ഭാഗമായത്.

വ്യാഴാഴ്‌ച രാവിലെ ഇന്ത്യന്‍ സേന പാകിസ്ഥാനിലെ വിവിധയിടങ്ങളിലുള്ള വ്യോമപ്രതിരോധ സംവി ധാനങ്ങളെയും റഡാറുകളെയും പൂര്‍ണമായും ഇല്ലാതാക്കി. പാകിസ്ഥാന്‍ നടത്തിയതിന് സമാന മായി തന്നെ ആയിരുന്നു ഇന്ത്യയും തിരിച്ചടിച്ചത്. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത തായി വിശ്വസ്‌ത കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതിനിടെ പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. മോര്‍ട്ടാറുകളും ഉഗ്രശേ ഷിയുള്ള ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം. ജമ്മുകശ്‌മീരിലെ കുപ്‌വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്‍ധാര്‍, രജൗരി മേഖലകളിലാണ് ആക്രമണം.

പാക് വെടിവയ്‌പില്‍ ഒരു സ്‌ത്രീയും അഞ്ച് കുട്ടികളുമടക്കം പതിനാറ് നിരപരാധികളുടെ ജീവന്‍ നഷ്‌ടമായിട്ടുണ്ട്. പാക് ആക്രമണങ്ങള്‍ തിരിച്ചടിക്ക് ഇന്ത്യയെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. സംഘര്‍ഷം കുറയ്ക്കാനാണ് ഇന്ത്യന്‍ സേനയുടെ ശ്രമം. പാക് സൈന്യത്തെയും തങ്ങള്‍ മാനിക്കുന്നു വെന്ന് മന്ത്രാലയം പറഞ്ഞു. പാക് ആക്രമണം ചെറുക്കാന്‍ ഇന്ത്യ ഉപയോഗിച്ചത് എസ് 400 സുദര്‍ശന ചക്ര മിസൈല്‍ വേധ സംവിധാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


Read Previous

ഓപ്പറേഷൻ സിന്ധൂര്‍: മസൂദിന്റെ സഹോദരൻ അബ്ദുൾ റൗഫും കൊല്ലപ്പെട്ടു, കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരൻ,​ ഇന്ത്യ തേടുന്ന കൊടുംഭീകരൻ

Read Next

മദ്യപിച്ച് ബഹളമുണ്ടാക്കി, നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »