Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തരൂർ ചെയ്തത് ശരിയായില്ല; മറ്റൊരു കെവി തോമസ് ആകില്ല, സിപിഎമ്മിനെ പിന്തുണച്ചത് ബോധപൂർവമായ കളം ആണെന്ന് കരുതുന്നില്ല


തൃശൂര്‍: ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകുമെന്ന് ഒരിക്കലും പ്രതീ ക്ഷിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. ശശി തരൂര്‍ മറ്റൊരു കെവി തോമസ് ആകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിനെ പിന്തുണച്ചത് ബോധപൂര്‍വമായ കളം ആണെന്ന് കരുതുന്നില്ല. അദ്ദേഹം അഭിപ്രായം പറഞ്ഞ് കുടുക്കില്‍ വീണുപോയതാണെന്നാണ് കരുതുന്നത്. തരൂരിനെ ആരും പാര്‍ട്ടിയില്‍ വിമര്‍ശിച്ചിട്ടില്ല. തിരുത്താവുന്ന കാര്യങ്ങളേയുള്ളൂ. അതു തിരുത്തി യാല്‍ മതി. എ കെ ബാലന്റെ ചൂണ്ടയിലൊന്നും കൊത്തില്ല. ഭരണമുണ്ട്, സ്ഥാനമാന ങ്ങളുണ്ട്, കൊടുക്കാന്‍ എന്തും അവരുടെ കയ്യിലുണ്ട്. എന്നിട്ടും ഒരു പൂച്ചപോലും പോയി ട്ടില്ലല്ലോയെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് പ്രകോപനമുണ്ടാക്കി, എന്തിനെയും ഏതിനെയും എതിര്‍ക്കാനും കരുത്തുപകരാനും വഴിമരുന്നിടുന്ന പാര്‍ട്ടി പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് അദ്ദേഹത്തി ന്റെ പ്രസ്താവനയെന്നാണ് താന്‍ കരുതുന്നത്. കേരളത്തില്‍ നേതൃപ്രതിസന്ധിയുണ്ടെന്ന് തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടല്ലോയെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സുധാകരന്റെ പ്രതികരണം ഇങ്ങനെ. എന്റെ ലീഡര്‍ഷിപ്പിന്റെ കപ്പാസിറ്റി വിലയിരു ത്തേണ്ടത് അദ്ദേഹത്തെപ്പോലെയുള്ള നേതാക്കളാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നി യെങ്കില്‍ അതില്‍ പരാതി പറയാന്‍ പറ്റില്ലല്ലോ. നന്നാകാന്‍ നോക്കണം. സുധാകരന്‍ പറഞ്ഞു.

തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. എന്തു പ്രശ്‌നമുണ്ടെങ്കിലും അദ്ദേ ഹത്തിന് ദേശീയ നേതൃത്വവുമായി സംസാരിക്കാം. എന്തു മാറ്റം വേണമെങ്കിലും നിര്‍ദേ ശിക്കാം. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് താന്‍ കരുതുന്നത്. കെപി സിസി നോക്കേണ്ട കാര്യമല്ല അത്. അദ്ദേഹത്തിന് തന്നെ അത് തിരുത്താനും സാധി ക്കുന്ന ആളാണ്. പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂരിനെപ്പൊലെ ഒരാള്‍ പൊതു വേദിയില്‍ പ്രതികരിച്ചത് യുക്തമായില്ല എന്നാണ് തന്റെ അഭിപ്രായം.

പരസ്യമായി മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം ശരിയല്ല. പാര്‍ട്ടി വേദിയിലാണ് കാര്യങ്ങള്‍ പറയേണ്ടത്. ശശി തരൂരിനെ എല്ലാക്കാലത്തും പിന്തുണച്ച ആളാണ് താന്‍. ഇപ്പോഴും താന്‍ പിന്തുണയ്ക്കുന്നു. പക്ഷെ അതിരുവിട്ട് പോകരുതെന്ന് ആഗ്രഹമുണ്ട്. അത് പറയാന്‍ നാലുതവണ ഫോണ്‍വിളിച്ചെങ്കിലും കിട്ടിയില്ല. അത് അദ്ദേഹത്തോട് പറയും. ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ടു പോകുമെന്ന് ഒരിക്കലും കരുതുന്നില്ല. തരൂരിന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്ക് കരുത്തു പകരുമെന്നും കെ സുധാകരന്‍ പറഞ്ഞു.


Read Previous

വയനാട് ഉരുൾപൊട്ടൽ: ‘സർക്കാർ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടുപോകുന്നു’, ദുരന്തഭൂമിയിൽ പ്രതിഷേധം, തുടക്കമെന്ന് സമരക്കാർ

Read Next

തരൂർ പാർട്ടിക്ക് അനിവാര്യനായതു കൊണ്ടാണല്ലോ നാലു തവണ എംപിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »