Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സീനിയര്‍ നടന്‍മാര്‍ മാറ്റി നിര്‍ത്തിയപ്പോള്‍ നിന്‍റെ അച്ഛന്‍ മാത്രമാണ് കൂടെ നിര്‍ത്തിയത്, ഈ പറഞ്ഞ വിനായകന്‍ തന്നെ ഇപ്പോള്‍ വിമര്‍ശിക്കുന്നു”: ചന്തു സലിം കുമാര്‍


നടന്‍ സലിം കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച വിനായകന് മറുപടിയുമായി സലിം കുമാറിന്‍റെ മകനും നടനുമായ ചന്തു സലിം കുമാര്‍. സീനിയര്‍ നടന്‍മാര്‍ തന്നെ മാറ്റി നിര്‍ത്തുമായിരുന്നുവെന്നും നിന്‍റെ അച്ഛന്‍ മാത്രമാണ് കൂടെ നിര്‍ത്തിയിട്ടുള്ളതെന്നുമാണ് തന്നെ ആദ്യമായി കണ്ടപ്പോള്‍ വിനായകന്‍ പറഞ്ഞതെന്ന് ചന്തു സലിം കുമാര്‍. ഫേസ്‌ബുക്കിലെ സിനിമ പാരഡൈസോ ക്ലബ്ബിലെ ഒരു പോസ്‌റ്റില്‍ കമന്‍റിലൂടെയായിരുന്നു ചന്തുവിന്‍റെ പ്രതികരണം.

“വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയര്‍ നടന്‍മാര്‍ എന്ന് പറയുന്നവരൊക്കെ എന്നെ മാറ്റിനിര്‍ത്തുമായിരുന്നെടാ..നിന്‍റെ അച്ഛനില്ലേ അയാള്‍ മാത്രമേ എന്നെ കൂടെ നിര്‍ത്തിയിട്ടുള്ളൂ. അതാണെടാ അയാളുടെ ക്വാളിറ്റി. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്‌സ്‌പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. അയാള്‍ക്ക് ആര് എന്തെന്ന് പോലും മനസ്സിലാകുന്നില്ല”, ചന്തു സലിം കുമാര്‍ കുറിച്ചു.

മദ്യപിച്ച് സ്വന്തം ആരോഗ്യം പോലും നഷ്‌ടപ്പെട്ട് എഴുന്നേറ്റുനില്‍ക്കാന്‍ പരസഹായം വേണ്ടവരാണ് പൊതുവേദിയില്‍ വന്നിരുന്ന് ലഹരിയെ കുറിച്ച് സംസാരിക്കുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം വിനായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. വിനായകന്‍റെ ഈ പോസ്‌റ്റ് സലിം കുമാറിനെ ലക്ഷ്യം വച്ചുള്ള തായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ചന്തു സലിം കുമാര്‍ രംഗത്തെത്തിയത്.

“അയാള്‍ ഇതുവരെ പോയിട്ടുള്ള പരിപാടികളെല്ലാം ഒന്നല്ലെങ്കില്‍ ബോധവത്‌ക്കരണ ക്ലാസുകള്‍, അല്ലെങ്കില്‍ സാമൂഹിക സമ്മേളനങ്ങള്‍. അവിടെ എല്ലാം അയാളെ കേള്‍ക്കാന്‍ വരുന്നവരോടാണ് അയാള്‍ സംസാരിക്കുന്നത്. അവിടെ എല്ലാം പോയിരുന്ന് എന്നെ പോലെ എല്ലാവരും കുടിച്ച് ലിവര്‍ സിറോസിസ് വരുത്തി വയ്‌ക്കുവെന്ന് പറയാന്‍ പറ്റില്ലല്ലോ. അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്‍റെ ദൂഷ്യഫലങ്ങള്‍ അറിയാനും അത് പറഞ്ഞ് മനസ്സിലാക്കാനും പറ്റുകയുള്ളു.

ഡ്രഗ്‌സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകള്‍ കാര്യ ങ്ങള്‍ മനസ്സിലാക്കി തിരിച്ച് ജീവിതം പിടിച്ചെടുക്കുവാന്‍ നോക്കുന്നു. വീട്ടില്‍ അമ്മയെയും പെങ്ങളെ യുമൊക്കെ ആരെങ്കിലും കമന്‍റ് അടിച്ചാല്‍ കുഴപ്പമില്ല. ഭാഷ ഇച്ചിരി മോശം ആണെന്നെ ഉള്ളൂ. പ്രശ്‌നം ആക്കേണ്ടെന്ന് പറയുമായിരിക്കും അല്ലേ?” -ചന്തു കുറിച്ചു.

“കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചുപോയ, എഴുന്നേറ്റ് നില്‍ക്കാന്‍ നാലാളുടെ സഹായം വേണ്ടി വരുന്നവന്‍മാര്‍ പൊതു വേദിയില്‍ വന്നിരുന്ന് ഡ്രഗ്‌സിനെപ്പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും. മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും. സ്വന്തമായി പൊങ്ങാനാവാതെ മറ്റുള്ളവരുടെ തോളില്‍ തൂങ്ങി പൊതുവേദിയില്‍ വന്നിരുന്ന്, ടെക്‌നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നത്.

ചത്ത ഈ ശവങ്ങളെ പൊതുവേദിയില്‍ കൊണ്ടുവന്ന് ഇരുത്തല്ലേ… ചാകാറായാല്‍ വീട്ടില്‍ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നത് കൊണ്ടല്ലേടാ മക്കളേയും അതിലേക്ക് തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാന്‍ നോക്കുന്നത്… നീയൊക്കെയല്ലേടാ യഥാര്‍ത്ഥ ഡ്രഗ് അഡിക്‌ട് ?”, ഇപ്രകാരമാണ് വിനായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. വിനായകന്‍റെ ഈ പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ നടന്‍ പോസ്‌റ്റ് പിന്‍വലിച്ചിരുന്നു.


Read Previous

ആക്ഷന്‍, പ്രണയം, സംഗീതം! വിവാദങ്ങള്‍ക്കിടയിലും കത്തിക്കയറിയോ ‘തഗ് ലൈഫ്’? സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ ഇങ്ങനെ

Read Next

ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ തിരിച്ചടിച്ച് റഷ്യ; റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »