Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വൈറ്റ് ലങ് സിന്‍ഡ്രോം: വിവിധ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചു, ചൈനയിലേതിന് സമാനമായ ശ്വാസകോശ രോഗം, ഡെന്‍മാര്‍ക്കില്‍ മഹാമാരിക്ക് സമാനമായ അവസ്ഥയിലാണ് ഈ രോഗമെന്നാണ് റിപ്പോര്‍ട്ട്


വൈറ്റ് ലങ് സിന്‍ഡ്രോം എന്ന പേരിലുള്ള ഒരുതരം ന്യുമോണിയ വ്യാപനം ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്ന്് പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡെന്‍മാര്‍ക്കില്‍ മഹാമാരിക്ക് സമാനമായ അവസ്ഥയിലാണ് ഈ രോഗമെന്നാണ് വിവരം. നെതര്‍ലാന്‍ഡ്‌സിലും നിരക്കുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈകോപ്ലാസ്മ ന്യുമോണിയ എന്ന, ശ്വാസകോശരോഗങ്ങള്‍ ക്കിടയാക്കുന്ന ബാക്ടീരിയല്‍ അണുബാധ കാരണം ബാധിക്കുന്ന രോഗമാണിതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

അമേരിക്കയിലെ ഒഹിയോയില്‍ മാത്രം 150 കേസുകളാണ് കഴിഞ്ഞ ഒരുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ പുതിയ രോഗാണുവല്ലെന്നും ഒരേസമയം ഒന്നിലധികം വൈറസുകളുടെ മിശ്രണം വ്യാപിക്കുന്നതാകാം കാരണമെന്നുമാണ് അധികൃതര്‍ കരുതുന്നത്. ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ വ്യാപിക്കുന്ന ശ്വാസകോശ രോഗത്തെക്കുറിച്ച് കഴിഞ്ഞ ആഴ്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.


Read Previous

ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനിയെ കഴുത്തു ഞെരിച്ചുകൊന്നു, മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസാക്കി; സുഹൃത്ത് അറസ്റ്റിൽ

Read Next

പത്മകുമാറിന് രണ്ട് കാര്‍ ഉണ്ടെന്ന് ഓട്ടോറിക്ഷക്കാരന്‍ മൊഴി നല്‍കി; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയത് ഓട്ടോഡ്രൈവര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »