Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡേയ് യാരെട നീങ്കെല്ലാം…! തൊപ്പിയും ജാക്കറ്റുമൊന്നുമില്ല; കൂളായി വന്ന് ഷൂട്ടിങ്ങില്‍ മെഡല്‍ നേടി 51കാരൻ


പാരിസ്: ഒരുപാട് സംരക്ഷണ ഉപകരണങ്ങളും ധരിച്ചാണ് എല്ലാ താരങ്ങളും ഷൂട്ടിങ് മത്സരത്തിന് ഇറങ്ങാറുള്ളത്. കാഴ്‌ചയിലെ മങ്ങല്‍ ഒഴിവാക്കാൻ പ്രത്യേക കണ്ണടയും അനാവശ്യ ശബ്‌ദങ്ങളുടെ അലോസരത മാറ്റാനായി ചെവി സംരക്ഷണ ഉപകരണവും ജാക്കറ്റുമെല്ലാം തന്നെ മത്സരത്തിന് എത്തുമ്പോള്‍ താരങ്ങള്‍ ഉപയോഗിക്കാറാണ് പതിവ്. എന്നാല്‍, ഇവയൊന്നുമില്ലാതെ തന്നെ വന്ന് പാരിസ് ഒളിമ്പിക്‌സിലെ ഷൂട്ടിങ് മത്സരത്തില്‍ വെള്ളി മെഡല്‍ വെടിവച്ചിട്ടിരിക്കുകയാണ് ഒരു 51കാരൻ.

തുര്‍ക്കിയുടെ യൂസുഫ് ഡിക്കെച്ചാണ് സ്വന്തം സ്വാഗ് കൊണ്ട് സോഷ്യല്‍ മീഡിയില്‍ ആരാധകരെ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. പാരിസ് ഒളിമ്പിക്‌സിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലായിരുന്നു യൂസുഫ് മത്സരിക്കാനെത്തിയത്. സവ്വാല്‍ ലായ്‌ഡ ടര്‍ഹാനായിരുന്നു മത്സരത്തില്‍ യൂസുഫിന്‍റെ സഹതാരം.

സാധാരണ ഒരു കണ്ണടയും ഇയര്‍ പ്ലഗ്ഗും മാത്രമായിരുന്നു മത്സരത്തിനെത്തിയപ്പോള്‍ യൂസുഫ് ഉപയോഗിച്ചിരുന്നത്. ജാക്കറ്റില്ലാതെ സാധാരണ ഒരു ടീഷര്‍ട്ട് മാത്രം ധരിച്ചായിരുന്നു 51കാരൻ മത്സരത്തിനെത്തിയതും. കരിയറില്‍ താരത്തിന്‍റെ അഞ്ചാമത്തെ ഒളിമ്പിക്‌സ് കൂടിയായിരുന്നു ഇത്.

2008ല്‍ ബീജിങ് ഒളിമ്പിക്‌സില്‍ ആയിരുന്നു യൂസുഫ് ഡിക്കെച്ച് ആദ്യമായി മത്സരിക്കാനിറങ്ങിയത്. എന്നാല്‍, ആദ്യ മെഡലിനായി പാരിസ് ഒളിമ്പിക്‌സ് വരെയാണ് താരത്തിന് കാത്തിരിക്കേണ്ടി വന്നത്.


Read Previous

വയനാട് ദുരന്ത അതിജീവനം: മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ ടീം; ക്യാമ്പുകളിലും വീടുകളിലും സേവനങ്ങള്‍

Read Next

റഡാര്‍ പരിശോധനയില്‍ ജീവസാന്നിധ്യം; മുണ്ടക്കൈയില്‍ മണ്ണുമാറ്റി പരിശോധന; പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »